News Kerala

ചെന്നിത്തലക്കായി പരുമലയില്‍ കുര്‍ബാന നേര്‍ച്ച; വി.ഡി. സതീശനെ പിന്തുണച്ച് ഫ്‌ലക്‌സുകള്‍

Axenews | ചെന്നിത്തലക്കായി പരുമലയില്‍ കുര്‍ബാന നേര്‍ച്ച; വി.ഡി. സതീശനെ പിന്തുണച്ച് ഫ്‌ലക്‌സുകള്‍

by webdesk3 on | 03-05-2026 01:01:02 Last Updated by webdesk3

Share: Share on WhatsApp Visits: 107


ചെന്നിത്തലക്കായി പരുമലയില്‍ കുര്‍ബാന നേര്‍ച്ച; വി.ഡി. സതീശനെ പിന്തുണച്ച് ഫ്‌ലക്‌സുകള്‍


രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹത്തോടെ പരുമല പള്ളിയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാന നേര്‍ച്ച നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടിയാണ് നേര്‍ച്ച അര്‍പ്പിച്ചത്. ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണണമെന്ന അഭിലാഷത്തോടെയാണ് കുര്‍ബാന നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍, വി. ഡി. സതീശന്‍ അനുകൂലമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. മലപ്പുറം എടരിക്കോട്, പത്തനംതിട്ട, ആലപ്പുഴയിലെ ഹരിപ്പാട്, എറണാകുളം തൃക്കാക്കര, കോട്ടയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്.

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരന്‍ എന്നീ വിശേഷണങ്ങളോടെയാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന സന്ദേശവും ചില ഫ്‌ലക്‌സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം തൃക്കാക്കരയിലെ ഓളിംപ്യസ് ജംഗ്ഷനിലും വന്‍ ഫ്‌ലക്‌സ് സ്ഥാപിച്ചു.

അതേസമയം, ആലപ്പുഴ ഹരിപ്പാടിലെ കരുവാറ്റയില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് അജ്ഞാതര്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ഡ് കമ്മിറ്റികളുടെ പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment