News Kerala

പേരാവൂരില്‍ എല്‍ഡിഎഫ് വിജയിക്കും: കെ.കെ ശൈലജ

Axenews | പേരാവൂരില്‍ എല്‍ഡിഎഫ് വിജയിക്കും: കെ.കെ ശൈലജ

by webdesk3 on | 03-05-2026 12:56:56

Share: Share on WhatsApp Visits: 83


പേരാവൂരില്‍ എല്‍ഡിഎഫ് വിജയിക്കും: കെ.കെ ശൈലജ



പേരാവൂര്‍ നിയോജക മണ്ഡലത്തിലും കേരളത്തിലും എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ത്ഥിയുമായ കെകെ ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പേരാവൂരില്‍ ഏകദേശം 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് 75 മുതല്‍ 80 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്നും അവര്‍ വ്യക്തമാക്കി.

പേരാവൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം ഉറപ്പാണെന്ന് കണക്കുകൂട്ടുന്നുവെന്നും, കൃത്യമായ ഭൂരിപക്ഷം വോട്ടെണ്ണലിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും തന്നെയാണ് തങ്ങളുടെ പ്രധാന ശക്തിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയമായി ചിന്തിക്കുന്നവര്‍ക്ക് എല്‍ഡിഎഫിനെയാണ് പിന്തുണയ്‌ക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എക്സിറ്റ് പോളുകളെ കുറിച്ചും അവര്‍ പ്രതികരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ താന്‍ തോല്‍ക്കും എന്ന് ചില മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നുവെങ്കിലും 60,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതായി അവര്‍ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് തന്നെ എക്സിറ്റ് പോളുകള്‍ മുഴുവനായും വിശ്വസിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment