by webdesk2 on | 03-05-2026 10:30:09
സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നോട്ടറി സ്റ്റാമ്പിന് പകരം സ്പെഷ്യല്‍ അഡ്ഹെസീവ് സ്റ്റാമ്പ് ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധര്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരടക്കം പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം ഇത്തരത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇത് നിലവിലെ സ്റ്റാമ്പ് ആക്ടിന്റെ ലംഘനമാണെന്നും സത്യവാങ്മൂലത്തിന്റെ നിയമസാധുതയെ ബാധിക്കുമെന്നുമാണ് നിയമവൃത്തങ്ങള്‍ നല്കുന്ന സൂചന.
നോട്ടറി സ്റ്റാമ്പുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ അഡ്ഹെസീവ് സ്റ്റാമ്പുകള്‍ സത്യവാങ്മൂലങ്ങളില്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് വര്‍ഷം മുന്‍പ് ട്രഷറി ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന്മേല് ഇതുവരെ വ്യക്തമായ മറുപടിയോ ഉത്തരവോ നല്‍കിയിട്ടില്ല. നിലവില്‍ അഞ്ച് രൂപയുടെ നോട്ടറി സ്റ്റാമ്പുകള്‍ വിപണിയിലും ട്രഷറികളിലും സുലഭമായിരിക്കെ, നിയമപരമായ ഈ ചട്ടം മറികടന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സാധാരണഗതിയില്‍ 20 നോട്ടറി സ്റ്റാമ്പുകളാണ് സത്യവാങ്മൂലത്തില്‍ പതിപ്പിക്കേണ്ടത്. ഇതിന് പകരമായി 100 രൂപയുടെ ഒന്നോ 50 രൂപയുടെ രണ്ടോ സ്പെഷ്യല്‍ അഡ്ഹെസീവ് സ്റ്റാമ്പുകളാണ് സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിച്ചിരിക്കുന്നത്.
2011 മുതല്‍ കേരളത്തില്‍ നോട്ടറിയായി പ്രവര്‍ത്തിക്കുന്ന അഡ്വ. ചാത്തുക്കുട്ടിയാണ് ഈ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്. നോട്ടറി സ്റ്റാമ്പ് അല്ലാത്ത മറ്റ് സ്റ്റാമ്പുകള്‍ പതിച്ച സത്യവാങ്മൂലങ്ങള്‍ക്ക് നിയമപരമായ നിലനില്‍പ്പില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സത്യവാങ്മൂലങ്ങളില്‍ ഇത്തരമൊരു പിഴവ് സംഭവിച്ചത് വരും ദിവസങ്ങളില്‍ വലിയ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചേക്കാം.
സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം സ്റ്റാമ്പില്‍ വിവാദം: അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധര്‍
സംസ്ഥാനത്ത് വേനല്‍മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആകാംഷയില്‍ രാഷ്ട്രീയ കേരളം
മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരന് പീഡനം; ബോര്‍ഡിങ് സ്കൂളിനെതിരെ പരാതി, രണ്ടുപേര്‍ കസ്റ്റഡിയില്‍
യു.ഡി.എഫ് വന്‍ജയം നേടുമെന്ന് മുരളീധരന്
മന്ത്രിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
രാഷ്ട്രീയം ആശയങ്ങളുടെ പോരാട്ടം; അന്‍വറിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്
ലീഗില്‍ മന്ത്രിസ്ഥാന ചര്‍ച്ചകള്‍ സജീവം; ഉപമുഖ്യമന്ത്രി സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി മുന്നിലെന്ന് സൂചന
വാല്‍പ്പാറ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്