News Kerala

മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ

Axenews | മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ

by webdesk3 on | 29-04-2026 01:19:50 Last Updated by webdesk3

Share: Share on WhatsApp Visits: 29


മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ


തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാലുരൂപ വരെ വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായി. എന്നാല്‍ നിലവില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുള്ളതിനാല്‍ തീരുമാനം ഉടന്‍ നടപ്പിലാക്കില്ലെന്നാണ് മില്‍മ ബോര്‍ഡ് യോഗത്തിലെ തീരുമാനം.

മൂന്ന് മുതല്‍ ആറു രൂപ വരെ വില വര്‍ധിപ്പിക്കണമെന്നായിരുന്നു വിവിധ യൂണിയനുകളുടെ ആവശ്യം. ഇപ്പോള്‍ വില കൂട്ടിയാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമോയെന്ന ആശങ്ക ബോര്‍ഡിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കത്തയച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

അതേസമയം, വില വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവും ഉയരുന്നു. സര്‍ക്കാര്‍ മാറിയാല്‍ വില വര്‍ധനയുടെ ഉത്തരവാദിത്തം പുതിയ സര്‍ക്കാരിന് മേല്‍ ചുമത്താനുള്ള നീക്കമാണിതെന്നാണ് ചില യൂണിയനുകളുടെ ആരോപണം.

യോഗത്തിനിടെ എറണാകുളം യൂണിയന്‍ ഭാരവാഹികള്‍ പ്രതിഷേധിച്ച് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. വില വര്‍ധന ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം എടുക്കാത്തതിനെതിരെയാണ് പ്രതിഷേധം. ഡിസംബറില്‍ തന്നെ ക്ഷീരവകുപ്പ് മന്ത്രി വില വര്‍ധന പ്രഖ്യാപിച്ചിട്ടും ഇതുവരെ നടപ്പിലാക്കാത്തതില്‍ അസന്തോഷമുണ്ടെന്ന് യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment