News Kerala

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി

Axenews | ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി

by webdesk2 on | 29-04-2026 11:30:47 Last Updated by webdesk3

Share: Share on WhatsApp Visits: 19


ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി

കൊച്ചി:   ലൈംഗിക അതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും എസ്.ഐ.ടി അറിയിച്ചു.

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. കേസിനാസ്പദമായ തെളിവുകള്‍ ലഭിച്ചെങ്കിലും, അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയെന്നതിന് നിലവില്‍ തെളിവുകളില്ല. കൂടാതെ, ഒളിവില്‍ പോകാന്‍ രഞ്ജിത്തിനെ നടന്‍ ബോബി കുര്യനോ സഹസംവിധായിക ശാലിനിയും സഹായിച്ചുവെന്ന ആരോപണത്തിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം, കേസ് നിലവില്‍ വരുന്നതിന് മുമ്പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്.

നിലവില്‍ ജാമ്യത്തിലുള്ള രഞ്ജിത്ത്, ജില്ല വിട്ടുപോകുന്നതിനുള്ള അനുമതി തേടി ഉടന്‍ കോടതിയെ സമീപിച്ചേക്കും. കഴിഞ്ഞ ഏപ്രില്‍ 10-നാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കാരവന്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ സംഘം കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തില്ലെന്നും അറിയിച്ചു.



Share:

Search

Recent News
Popular News
Top Trending


Leave a Comment