News Kerala

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് വിജയ്

Axenews | തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് വിജയ്

by webdesk3 on | 21-04-2026 01:38:44

Share: Share on WhatsApp Visits: 6


 തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് വിജയ്


തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് വിജയ്. ഫാസിസ്റ്റ് ശക്തികള്‍ക്കും ക്ഷുദ്രശക്തികള്‍ക്കും ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളും ജനങ്ങളെ ദ്രോഹിക്കുകയാണെന്നും, ടിവികെ ഒഴികെ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരുമെന്നും വിജയ് ആരോപിച്ചു. കൊള്ളയടിക്കാനല്ല താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നും, ജനങ്ങളുടെ സ്നേഹമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍, സംസ്ഥാനത്ത് രാഷ്ട്രീയ ആവേശം ഇരട്ടിയാകുകയാണ്. വിവിധ ദേശീയ നേതാക്കള്‍ ഇന്നലെ സംസ്ഥാനത്തെത്തി പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തു. ഡിഎംകെ സഖ്യത്തിന് പിന്തുണയായി അരവിന്ദ് കേജ്രിവാള്‍ എം.കെ. സ്റ്റാലിന്‍നൊപ്പം ചെന്നൈയില്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

അതേസമയം, ഡിഎംകെ സഖ്യത്തിനായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. എന്‍ഡിഎ സഖ്യത്തിനായി എന്‍. ചന്ദ്രബാബു നായിഡു പ്രചാരണത്തിനിറങ്ങി. കന്യാകുമാരിയിലും തൂത്തുകുടിയിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ റാലികള്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment