by webdesk2 on | 21-04-2026 07:31:35 Last Updated by webdesk2
ചെന്നൈ: തമിഴ്നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറ് മണിയോടെ സമാപിക്കും. അവസാന വട്ട വോട്ടുകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. റോഡ് ഷോകളും വാഹനപ്രചാരണങ്ങളും ഡോര്‍-ടു-ഡോര്‍ കാമ്പയിനുകളുമായി സംസ്ഥാനങ്ങള്‍ ഇന്ന് ഇളകിമറിയും.
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വൈകുന്നേരം മൂന്ന് മണി മുതല്‍ പ്രചാരണരംഗത്ത് സജീവമാകും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈ നഗരം കേന്ദ്രീകരിച്ചാണ് ഇന്ന് പര്യടനം നടത്തുന്നത്. രാവിലെ 10 മുതല്‍ 12 വരെ സോളിങ്കനല്ലൂരിലും ഉച്ചയ്ക്ക് ശേഷം സെയ്താപേട്ടിലും അദ്ദേഹം റോഡ് ഷോ നടത്തും. എടപ്പാടി കെ. പളനിസാമി സേലത്തും എടപ്പാടിയിലും കരുത്ത് തെളിയിക്കുമ്പോള്‍, ഉദയനിധി സ്റ്റാലിനും കനിമൊഴിയും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. വൈകിട്ട് ആറ് മണിക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 23-നാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ്.
പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മണ്ഡലങ്ങള്‍ ഈ ഘട്ടത്തില്‍ വിധിയെഴുതും. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്ന ബംഗാളില്‍, വനിതാ സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയായിരുന്നു. ഇടത്-കോണ്‍ഗ്രസ് സഖ്യവും ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
തമിഴ്നാട് തെരഞ്ഞെടുപ്പ്: ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് വിജയ്
പുതിയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം; പി.വി. അന്‍വര്‍
കൗണ്ടിംഗ് സ്റ്റേഷനുകളില്‍ മുറികള്‍ തുറക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം
പാമ്പുകടിയേറ്റ അനോഷിന്റെ നില മെച്ചപ്പെടുന്നു; വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധ്യത
നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി കുടുംബം
നെന്മാറയിലെ മെറ്റീരിയല്‍ റൂം തുറക്കില്ല; നടപടി സിഇഒ ഓഫീസിന്റെ ഇടപെടലില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി
കൊടും ചൂട്; പാലക്കാട് റെക്കോഡ് താപനില; വെളളി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
ദൂരദര്‍ശനിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചു; മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐ
തിരഞ്ഞെടുപ്പ് ആവേശത്തില്‍ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്