News Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി കുടുംബം

Axenews | നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി കുടുംബം

by webdesk3 on | 21-04-2026 01:02:58

Share: Share on WhatsApp Visits: 13


 നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി കുടുംബം


കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം കോളേജ് സന്ദര്‍ശിച്ചു. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവും ചേര്‍ന്നാണ് കോളേജിലെത്തിയത്. നിതിന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയും സംഭവം നടന്ന സ്ഥലവും സന്ദര്‍ശിച്ച ശേഷം കോളേജ് പ്രിന്‍സിപ്പലിനെ കാണാനായിരുന്നു അവരുടെ തീരുമാനം.

എന്നാല്‍ കോളേജിലെത്തിയ കുടുംബാംഗങ്ങള്‍ വികാരാധീനരായി, പ്രിന്‍സിപ്പലിനെ കാണാതെ തന്നെ മടങ്ങി. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. നിതിന്‍ ആത്മഹത്യ ചെയ്തതല്ലെന്നും, കൂട്ടമായി ഉപദ്രവിച്ചാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ, നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നാരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment