by webdesk3 on | 21-04-2026 01:17:17
നിലമ്പൂര്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ അറിയിച്ചു. പാര്‍ട്ടിയുടെ പേരിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ തൃണമൂല്‍ തയ്യാറായിരുന്നില്ലെന്നും, യുഡിഎഫുമായി സഹകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ലെന്നും, പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസുമായി യോജിക്കരുതെന്ന നിലപാട് കേരളത്തില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ ബിജെപി അതിനെ രാഷ്ട്രീയ ആയുധമാക്കുമെന്ന ഭയം തൃണമൂല്‍ നേതൃത്വത്തിന് ഉണ്ടായിരിക്കാമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, താന്‍ നല്കിയ വ്യക്തിപരമായ കത്ത് പുറത്തുവിട്ടത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
തമിഴ്നാട് തെരഞ്ഞെടുപ്പ്: ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് വിജയ്
പുതിയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം; പി.വി. അന്‍വര്‍
കൗണ്ടിംഗ് സ്റ്റേഷനുകളില്‍ മുറികള്‍ തുറക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം
പാമ്പുകടിയേറ്റ അനോഷിന്റെ നില മെച്ചപ്പെടുന്നു; വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധ്യത
നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി കുടുംബം
നെന്മാറയിലെ മെറ്റീരിയല്‍ റൂം തുറക്കില്ല; നടപടി സിഇഒ ഓഫീസിന്റെ ഇടപെടലില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി
കൊടും ചൂട്; പാലക്കാട് റെക്കോഡ് താപനില; വെളളി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
ദൂരദര്‍ശനിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചു; മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐ
തിരഞ്ഞെടുപ്പ് ആവേശത്തില്‍ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്