by webdesk2 on | 21-04-2026 11:39:42
പാലക്കാട്: നെന്മാറ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിനോട് ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ജില്ലാ വരണാധികാരിയായ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി പിന്മാറി. വോട്ടെടുപ്പ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനുള്ള നീക്കം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ (CEO) പ്രത്യേക നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ ഇനി റൂം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് കലക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ വെബ്സൈറ്റില്‍ രണ്ട് ബൂത്തുകളിലെ പോളിങ് ശതമാനത്തില്‍ വന്ന പൊരുത്തക്കേട് പരിഹരിക്കുന്നതിനായാണ് റൂം തുറക്കാന്‍ അധികൃതര്‍ ആലോചിച്ചത്. വെബ്സൈറ്റില്‍ 100 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി കാണിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ ഫോം 17 എ പരിശോധിക്കാനായിരുന്നു നീക്കം. എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ ഈ രേഖകളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ മറന്നുപോയതാണ് മെറ്റീരിയല്‍ റൂം തുറക്കേണ്ട സാഹചര്യമുണ്ടാക്കിയത്.
റൂം തുറക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. തങ്കപ്പന് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ടെണ്ണലിന് മുന്‍പ് റൂം തുറക്കുന്നത് വോട്ടിങ് യന്ത്രങ്ങളില്‍ തിരുമറി നടത്താനാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് നടപടി തടഞ്ഞത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് അനാവശ്യമായ ആശങ്കകള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വഴിതെളിച്ചതെന്ന വിമര്‍ശനം ശക്തമാണ്.
തമിഴ്നാട് തെരഞ്ഞെടുപ്പ്: ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് വിജയ്
പുതിയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം; പി.വി. അന്‍വര്‍
കൗണ്ടിംഗ് സ്റ്റേഷനുകളില്‍ മുറികള്‍ തുറക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം
പാമ്പുകടിയേറ്റ അനോഷിന്റെ നില മെച്ചപ്പെടുന്നു; വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധ്യത
നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി കുടുംബം
നെന്മാറയിലെ മെറ്റീരിയല്‍ റൂം തുറക്കില്ല; നടപടി സിഇഒ ഓഫീസിന്റെ ഇടപെടലില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി
കൊടും ചൂട്; പാലക്കാട് റെക്കോഡ് താപനില; വെളളി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
ദൂരദര്‍ശനിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചു; മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐ
തിരഞ്ഞെടുപ്പ് ആവേശത്തില്‍ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്