by webdesk2 on | 17-04-2026 10:14:46
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റ് പേ എന്ന ലോണ്‍ ആപ്പിനെതിരെ ചക്കരക്കല്‍ പോലീസ് സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ജനുവരിയില്‍ 15,000 രൂപ വായ്പയെടുത്ത നിതിനെ, 36 ശതമാനം പലിശ ആവശ്യപ്പെട്ട് ആപ്പ് പ്രതിനിധികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായും മാനസികമായി പീഡിപ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു. നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ അയച്ച ലോണ്‍ ആപ്പ് മാഫിയ, ഭയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍.
അതേസമയം, സംഭവത്തില്‍ കോളജ് അധികൃതരുടെ നിലപാടിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്റെ കുടുംബം രംഗത്തെത്തി. ലോണ്‍ ആപ്പിന്റെ ഭീഷണിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നതായും, ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, സ്റ്റാഫ് റൂമില്‍ വെച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ കോളജ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിഷയം വെറും ലോണ്‍ ആപ്പ് ഭീഷണിയിലേക്ക് മാത്രം ചുരുക്കിക്കെട്ടി കോളജിന്റെ ഉത്തരവാദിത്തം മറച്ചുവെക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം കുറ്റപ്പെടുത്തി.
മുമ്പ് സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ കൂടി പരിഗണിച്ചാണ് ചക്കരക്കല്‍ പോലീസ് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയും കോളജിലെ അധ്യാപകരുടെ പെരുമാറ്റവും നിതിന്റെ മരണത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കേസ്: ഡോ. റാം, ഡോ. സംഗീതയ്ക്ക് ഇടക്കാല ജാമ്യഹര്‍ജി നല്കി
വിഡി സതീശനെതിരെ എം.കെ. രാഘവന്റെ പരോക്ഷ വിമര്‍ശനം
വയനാട് ടൗണ്‍ഷിപ്പ്: വീടുകളില്‍ വിള്ളല്‍
കുംഭമേള വൈറല്‍ കേസ്: പൊലീസിന് മുന്നില്‍ ഹാജരാകാതെ പെണ്‍കുട്ടിയും ഭര്‍ത്താവും; നിയമനടപടിക്ക് നീക്കം
കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; നിജേഷ് അരവിന്ദ് രാജിവച്ചു
ലൈംഗിക പീഡന പരാതി: പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്
വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
മോദി എന്റെ സുഹൃത്താണ്, അദ്ദേഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ; ജാഗ്രത മുന്നറിയിപ്പ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്