News Kerala

വിഡി സതീശനെതിരെ എം.കെ. രാഘവന്റെ പരോക്ഷ വിമര്‍ശനം

Axenews | വിഡി സതീശനെതിരെ എം.കെ. രാഘവന്റെ പരോക്ഷ വിമര്‍ശനം

by webdesk3 on | 17-04-2026 01:11:49

Share: Share on WhatsApp Visits: 21


 വിഡി സതീശനെതിരെ എം.കെ. രാഘവന്റെ പരോക്ഷ വിമര്‍ശനം


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ എം.പി. എം.കെ. രാഘവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്ന തനിക്കു തോല്‍ക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കണമെന്ന് നിര്‍ബന്ധിച്ചവരാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തി എംപിമാര്‍ മത്സരിക്കരുതെന്ന് വാദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ ധ്രുവീകരണം ശക്തമാകുന്നതിനിടെയാണ് രാഘവന്റെ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ നിലപാടുകളില്‍ വ്യക്തമായ ഭിന്നതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

ഇതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തി ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment