by webdesk3 on | 17-04-2026 01:06:40
കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തിലെത്തിയ വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയതോടെ ദുരന്തബാധിതരില്‍ ആശങ്ക ഉയര്‍ന്നു. ആദ്യഘട്ടത്തില്‍ കൈമാറാന്‍ തയ്യാറാക്കിയ 178 വീടുകളില്‍ രണ്ട് വീടുകളിലാണ് നിലവില്‍ വിള്ളല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഈ മാസം ടൗണ്‍ഷിപ്പ് പൂര്‍ണമായി താമസയോഗ്യമാകില്ലെന്ന സൂചനകളും ഉയരുന്നുണ്ട്.
നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ദുരന്തബാധിതര്‍, കുറഞ്ഞത് 178 വീടുകളെങ്കിലും അടിയന്തിരമായി പൂര്‍ത്തിയാക്കി കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനകം കൈമാറിയ വീടുകളിലും ഗുണനിലവാര പ്രശ്നങ്ങളുണ്ടെന്നാണ് വിമര്‍ശനം. ചൂരല്‍മല സ്വദേശി നൗഫല്‍, തനിക്ക് ലഭിച്ച വീട്ടിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടെന്നും മഴപെയ്തപ്പോള്‍ വെള്ളം ചോര്ന്നിറങ്ങിയെന്നും ആരോപിച്ചു.
നിലവിലെ സാഹചര്യത്തില്‍ വയനാട് ജില്ലാ കളക്ടര്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരും യോഗത്തില്‍ പങ്കെടുക്കും. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്നു ആഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടാനിരിക്കുകയാണ്.
അടുത്ത മാസം 20ഓടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാനാകുമെന്നാണ് ഊരാളുങ്കല്‍ സൊസൈറ്റി വ്യക്തമാക്കുന്നത്. ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ താമസം ഉണ്ടായതായും ചോര്‍ച്ച കണ്ടെത്തിയ ഇടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.
ഇതിനിടെ ദുരന്തബാധിതര്‍ക്കുള്ള ഈ മാസത്തെ ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് വ്യക്തമാക്കി.
മുണ്ടത്തിക്കോട് സ്ഫോടനം: 37 പേര് ഉണ്ടായിരുന്നതായി സ്ഥിരീകരണം
പെട്രോള്‍, ഡീസല്‍ വില വര്‍ധന പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; കൊല്ലം, പാലക്കാട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി
ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് മരിച്ച സംഭവം; ചികിത്സയില്‍ വീഴ്ച സംഭവിച്ചെന്ന് കുടുംബം
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി; ആചാരപരമായ ആഘോഷങ്ങള്‍ മാത്രം
ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില 28 രൂപ വരെ വര്‍ധിക്കുമെന്ന് പ്രവചനം
മുണ്ടത്തിക്കോട് ദുരന്തം: പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി
പൂരം നടക്കണം; സാമ്പിള്‍ ഒഴിവാക്കാമെന്നാണ് പറഞ്ഞത്; പാറമേക്കാവ് ദേവസ്വം
അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്ക്കെതിരെ കേസ്
തമിഴ്നാടും പശ്ചിമ ബംഗാളും വിധിയെഴുതുന്നു; പോളിങ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്