News Kerala

കുംഭമേള വൈറല്‍ കേസ്: പൊലീസിന് മുന്നില്‍ ഹാജരാകാതെ പെണ്‍കുട്ടിയും ഭര്‍ത്താവും; നിയമനടപടിക്ക് നീക്കം

Axenews | കുംഭമേള വൈറല്‍ കേസ്: പൊലീസിന് മുന്നില്‍ ഹാജരാകാതെ പെണ്‍കുട്ടിയും ഭര്‍ത്താവും; നിയമനടപടിക്ക് നീക്കം

by webdesk3 on | 17-04-2026 01:01:22

Share: Share on WhatsApp Visits: 25


 കുംഭമേള വൈറല്‍ കേസ്: പൊലീസിന് മുന്നില്‍ ഹാജരാകാതെ പെണ്‍കുട്ടിയും ഭര്‍ത്താവും; നിയമനടപടിക്ക് നീക്കം


കൊച്ചി: മധ്യപ്രദേശ് പൊലീസിന് മുന്നില്‍ ഹാജരാകാതെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭര്‍ത്താവ് ഫര്‍മാനും തുടരുന്നു. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്, സഹായം നല്‍കുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. എന്നാല്‍, പൊലീസിന് മുമ്പാകെ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടി.

കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഇരുവരുടെയും നീക്കം. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളയും മധ്യപ്രദേശും ഹൈക്കോടതികളെ സമീപിക്കാനും രഹസ്യമൊഴി നല്‍കാനും ആലോചനയുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്ന നിലപാടില്‍ മധ്യപ്രദേശ് പൊലീസ് ഉറച്ചു നില്‍ക്കുകയാണ്.

ഇതിനിടെ, കൊച്ചിയില്‍ നിന്ന് പെണ്‍കുട്ടി രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന സൂചനകളുണ്ട്. മധ്യപ്രദേശ് പൊലീസ് ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഈ മാസം 20 വരെ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്താല്‍ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കും എന്നത് ശ്രദ്ധേയമാണ്. വിഷയത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടവര്‍ ലൊക്കേഷന്‍ പ്രകാരം പെണ്‍കുട്ടി കൊച്ചിയില്‍ തന്നെയുണ്ടെന്നാണ് സൂചന, എന്നാല്‍ കൃത്യമായ സ്ഥലം കണ്ടെത്താനായിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment