by webdesk3 on | 17-04-2026 12:51:32
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോണ്‍ഗ്രസിനുള്ളിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശമിക്കുന്നില്ല. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. രാജിക്കത്ത് കെപിസിസിക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായി നിജേഷിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് അതില്‍ നിജേഷിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
തുടര്‍ന്ന് ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പ്. എന്നാല്‍ അവിടെയും പ്രതീക്ഷിച്ചതുപോലെ ചുമതല ലഭിക്കാത്തത് അദ്ദേഹത്തില്‍ അസന്തോഷം വളര്‍ത്തി. ഈ സാഹചര്യങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇതിനിടെ, മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കു പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരനായി തന്നെ തുടരണമെന്നും നിജേഷ് അരവിന്ദ് വ്യക്തമാക്കി. ഇന്നലെയാണ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയത്.
മുണ്ടത്തിക്കോട് സ്ഫോടനം: 37 പേര് ഉണ്ടായിരുന്നതായി സ്ഥിരീകരണം
പെട്രോള്‍, ഡീസല്‍ വില വര്‍ധന പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; കൊല്ലം, പാലക്കാട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി
ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് മരിച്ച സംഭവം; ചികിത്സയില്‍ വീഴ്ച സംഭവിച്ചെന്ന് കുടുംബം
തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി; ആചാരപരമായ ആഘോഷങ്ങള്‍ മാത്രം
ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില 28 രൂപ വരെ വര്‍ധിക്കുമെന്ന് പ്രവചനം
മുണ്ടത്തിക്കോട് ദുരന്തം: പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി
പൂരം നടക്കണം; സാമ്പിള്‍ ഒഴിവാക്കാമെന്നാണ് പറഞ്ഞത്; പാറമേക്കാവ് ദേവസ്വം
അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്ക്കെതിരെ കേസ്
തമിഴ്നാടും പശ്ചിമ ബംഗാളും വിധിയെഴുതുന്നു; പോളിങ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്