News Kerala

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ; ജാഗ്രത മുന്നറിയിപ്പ്

Axenews | ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ; ജാഗ്രത മുന്നറിയിപ്പ്

by webdesk2 on | 17-04-2026 07:41:21 Last Updated by webdesk2

Share: Share on WhatsApp Visits: 16


ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ; ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഞായറാഴ്ച വരെ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടുക്കി, വയനാട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളില്‍ നിലവില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ആര്‍ദ്രത വര്‍ദ്ധിക്കുന്നത് അസ്വസ്ഥതകള്‍ക്ക് കാരണമാകും. ഇതിനുപുറമെ, സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (UV) ഇന്‍ഡക്‌സ് ഉയരുന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്നത് സൂര്യാഘാതം, സൂര്യതാപം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.





Share:

Search

Recent News
Popular News
Top Trending


Leave a Comment