News India

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍

Axenews | പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍

by webdesk2 on | 15-04-2026 03:47:23 Last Updated by webdesk2

Share: Share on WhatsApp Visits: 19


പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍

തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമിഴ്നാട്ടില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഉടന്‍ നടക്കും. ഇതിനായി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ശങ്കുമുഖം ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം നാഗര്‍കോവിലിലേക്ക് തിരിക്കും. ബിജെപിയുടെ ദക്ഷിണേന്ത്യന്‍ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനം.

വൈകുന്നേരം 4:15-ന് നാഗര്‍കോവില്‍ ഹെലിപ്പാഡില്‍ എത്തുന്ന പ്രധാനമന്ത്രി, വെപ്പമൂഡ് മുതല്‍ വടച്ചേരി വരെയുള്ള പാതയില്‍ രണ്ട് ഘട്ടങ്ങളിലായാണ് റോഡ് ഷോ നടത്തുന്നത്. ആദ്യമായി നാഗര്‍കോവിലില്‍ നടക്കുന്ന റോഡ് ഷോയില്‍ അമ്പതിനായിരത്തിലധികം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും അദ്ദേഹത്തിനൊപ്പം അണിനിരക്കും.

കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 2000 രൂപയും മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകളും വാഗ്ദാനം ചെയ്യുന്ന ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവുമാണ് നാഗര്‍കോവിലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.










Share:

Search

Recent News
Popular News
Top Trending


Leave a Comment