by webdesk2 on | 12-04-2026 01:53:32 Last Updated by webdesk2
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കമ്മീഷന്, ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി. അധ്യാപകരില്‍ നിന്നേറ്റ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
നിറത്തിന്റെ പേരില്‍ അധ്യാപകര്‍ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും തെരുവ് പട്ടി എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി വെളിപ്പെടുത്തി. ഇത് ശരിവയ്ക്കുന്ന നിതിന്റെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്റ്റാഫ് റൂം കേന്ദ്രീകരിച്ച് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും, ചോദ്യം ചെയ്തപ്പോള്‍ കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശത്തിലുണ്ട്. അകാരണമായി ഇന്റേണല്‍ മാര്‍ക്ക് കുറച്ചതായും നിതിന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വാല്‍പ്പാറ ദുരന്തം: പൊതുദര്ശനത്തില് കണ്ണീര്‍ക്കാഴ്ച
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
വാല്‍പ്പാറ അപകടം: അധ്യാപകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍
നിതിന്‍ രാജിന്റെ മരണം: ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ പൊതുദര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്