by webdesk2 on | 12-04-2026 10:11:28 Last Updated by webdesk2
ന്യൂഡൽഹി: രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നൽകുന്നത് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചെറിയ കുട്ടികളിൽ ഇത്തരം മരുന്നുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് ഈ നീക്കം.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) കീഴിലുള്ള വിദഗ്ധ സമിതിയാണ് ഈ നിരോധനത്തിന് ശുപാർശ നൽകിയത്. ചെറിയ കുട്ടികളിലെ അമിത മരുന്ന് ഉപയോഗം കുറയ്ക്കുന്നതിനും തെറ്റായ അളവിൽ മരുന്ന് നൽകുന്നത് മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ മരുന്ന് നൽകരുത് എന്ന കൃത്യമായ മുന്നറിയിപ്പ് മരുന്ന് കുപ്പികളിൽ രേഖപ്പെടുത്തണമെന്ന് നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും ഇതിനായുളള നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. എന്നാൽ അതിഗുരുതര സാഹചര്യങ്ങളിൽ പരിശോധനകൾക്കുശേഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും നിർദേശത്തിലുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾ ഉപയോഗിച്ച കുട്ടികൾ മരണപ്പെട്ടുവെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഇത് ആഗോളതലത്തിൽ ഇന്ത്യൻ മരുന്ന് വിപണിയുടെ വിശ്വാസ്യതയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ കർശനമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മുൻപ് നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ മരുന്നുകൾ (FDCs) നൽകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വാല്‍പ്പാറ ദുരന്തം: പൊതുദര്ശനത്തില് കണ്ണീര്‍ക്കാഴ്ച
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
വാല്‍പ്പാറ അപകടം: അധ്യാപകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍
നിതിന്‍ രാജിന്റെ മരണം: ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ പൊതുദര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്