News Kerala

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട: സണ്ണി ജോസഫ്

Axenews | മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട: സണ്ണി ജോസഫ്

by webdesk3 on | 12-04-2026 12:46:23 Last Updated by webdesk2

Share: Share on WhatsApp Visits: 27


 മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട: സണ്ണി ജോസഫ്


തിരുവനന്തപുരം: എംഎല്‍എ അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രി ആകുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, എംഎല്‍എമാരുടെ വോട്ടെടുപ്പ് നടത്തി മാത്രമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയിച്ച എംഎല്‍എമാരുടെ യോഗം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ആലോചിച്ച് സംസ്ഥാനത്തേക്ക് പ്രതിനിധികളെ അയക്കും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രിയെ കണ്ടെത്തുന്ന നടപടികള്‍ പുരോഗമിക്കുക.

ഇതിനിടെ, കെ സുധാകരനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എഐസിസിക്ക് നല്‍കിയതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന നിലപാട് സണ്ണി ജോസഫ് ആവര്‍ത്തിച്ചു. കത്ത് വ്യാജമല്ലെന്ന് കെ സുധാകരന്‍ പറഞ്ഞതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കത്തുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം താന്‍ കെ സുധാകരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും, വ്യക്തത വരുത്തേണ്ട സാഹചര്യം തോന്നിയില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മാധ്യമങ്ങളാണ് വിഷയം അനാവശ്യമായി വലുതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment