by webdesk3 on | 02-04-2026 12:57:38 Last Updated by webdesk3
തിരുവനന്തപുരം: പോളിംഗ് ദിനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, വാഗ്ദാനങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത്. ക്ഷേമപെന്ഷന് 3000 രൂപയായി ഉയര്‍ത്തുക, ജെ ബി കോശി കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, ആരോഗ്യപരിരക്ഷയുടെ പരിധി വര്‍ധിപ്പിക്കുക എന്നിവ ഇരു മുന്നണികളും പ്രധാനമായി പ്രഖ്യാപിച്ചിരിക്കുന്നു. റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. 196 പേജുകളുള്ള രണ്ട് ഭാഗങ്ങളായാണ് പത്രിക പുറത്തിറക്കിയത്. ആകെ 60 പ്രധാന പരിപാടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേവല ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ പരിചരണം ഉറപ്പാക്കുക, കേരളത്തില്‍ പഠിച്ചവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കുക, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കല്‍, ഇടുക്കി, വയനാട്, കാസര്‍കോട്, കുട്ടനാട് മേഖലകളില്‍ പ്രത്യേക പാക്കേജുകള്‍ തുടരുക, മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കാരുണ്യ പദ്ധതിയുടെ 5 ലക്ഷം പരിധി നീക്കുക, കെ.എസ്.ആര്.ടി.സി. ലാഭത്തിലാക്കുക, വിദ്യാര്‍ത്ഥികള്‍ക്കായി കണക്റ്റ് ടു വര്‍ക്ക് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ട്.
കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കുക, സ്ത്രീകള്‍ക്കായി വര്‍ക്ക് നിയര്‍ ഹോം പദ്ധതി നടപ്പിലാക്കുക, കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പ 20,000 കോടി രൂപയായി ഉയര്‍ത്തുമെന്നും എല്‍ഡിഎഫ് പ്രഖ്യാപിച്ചു.
കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍: സര്‍വേയില്‍ മുന്നിലെന്ന് അവകാശവാദം
പ്രകടന പത്രികയില്‍ തിരുത്തല്‍: ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ്
കോണ്‍ഗ്രസ് നുണകളാണ് മുന്നോട്ടുവെക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം: സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചതായി കോണ്‍ഗ്രസ് നേതാവ്
ലൈംഗികാതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം
പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം സർക്കാർ നടപ്പാക്കി; എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
വോട്ടര്‍ പട്ടിക ക്രമപ്പെടുത്തിയില്ല; ഒരു വീട്ടിലെ ആളുകള്‍ക്ക് പല സ്ഥലത്ത് വോട്ട്
പിവി അന്‍വറിനെ ജയിപ്പിച്ചാല്‍ ബേപ്പൂരിന് സമ്മാനം നല്‍കും: വി.ഡി സതീശന്
പരസ്യപ്രചാരണം നാളെ അവസാനിക്കും; വോട്ടുറപ്പിക്കാനുള്ള തിരക്കില്‍ സ്ഥാനാര്‍ഥികളും മുന്നണികളും
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്