News Kerala

ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം

Axenews | ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം

by webdesk3 on | 01-04-2026 12:41:47

Share: Share on WhatsApp Visits: 68


 ലൈംഗിക അതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം


കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേശ്വര്‍ വ്യക്തമാക്കി.

കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ സംബന്ധിച്ച തീരുമാനത്തിന് ശേഷമേ ജാമ്യഹര്‍ജി പരിഗണിക്കുകയുള്ളു.

കേസുമായി ബന്ധപ്പെട്ട കരവാന്‍ കണ്ടെത്തേണ്ടതുണ്ടെന്നും അതിനായി രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, രഞ്ജിത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് ഡി.സി.പി അശ്വതി ജിജി ആരോപിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുറ്റം സമ്മതിച്ചിട്ടില്ലെന്നും, രക്ഷപ്പെടാന്‍ സഹായിച്ചവരെയും പ്രതികളാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

അന്വേഷണവുമായി രഞ്ജിത്ത് സഹകരിക്കുന്നുണ്ടെങ്കിലും, സിനിമ സെറ്റില്‍ ഉണ്ടായിരുന്ന മറ്റു ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, പരാതിക്കാരിയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായോയെന്ന് പ്രത്യേകം പരിശോധിക്കുമെന്നും ഡി.സി.പി വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment