by webdesk3 on | 01-04-2026 12:50:13 Last Updated by webdesk3
ആലപ്പുഴ: ജി സുധാകരന് തന്റെ പഴയ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് മാറി പുതിയ വ്യക്തിത്വം തെളിയിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. ഒരിക്കല്‍ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിലൂടെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് സുധാകരന് ഇപ്പോള്‍ നടത്തുന്നതെന്നും, ഇത് അദ്ദേഹത്തെ കൂടുതല്‍ രാഷ്ട്രീയ ജീര്‍ണതയിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ശക്തി ഒരാള്‍ക്ക് മാത്രമല്ല, പാര്‍ട്ടിയോടൊപ്പം നില്ക്കുന്ന പ്രവര്‍ത്തകരിലൂടെയാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരെക്കാള്‍ ആവേശം ജനങ്ങളില്‍ തന്നെയുണ്ടെന്നും, അവസരവാദികളുടെ നിലപാട് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജി സുധാകരനെ കോണ്‍ഗ്രസ് സ്വീകരിച്ചതില്‍ ഒരു ദയനീയതയുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത് പെട്ടെന്നുണ്ടായ തീരുമാനം അല്ലെന്നും, മുന്‍കൂട്ടി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മാറ്റാമെന്ന വാഗ്ദാനവും സുധാകരന് നല്‍കിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലം ദീര്‍ഘകാലമായി എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമാണെന്നും, ബിജെപിയുടെ പിന്തുണയോടെ എല്‍ഡിഎഫിനെ തോല്‍പ്പിക്കാമെന്നത് വെറും വ്യാമോഹമെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇത്തവണയും അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, എച്ച് സലാം വിജയിക്കുമെന്നും വ്യക്തമാക്കി.
കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍: സര്‍വേയില്‍ മുന്നിലെന്ന് അവകാശവാദം
പ്രകടന പത്രികയില്‍ തിരുത്തല്‍: ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ്
കോണ്‍ഗ്രസ് നുണകളാണ് മുന്നോട്ടുവെക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം: സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചതായി കോണ്‍ഗ്രസ് നേതാവ്
ലൈംഗികാതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം
പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം സർക്കാർ നടപ്പാക്കി; എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
വോട്ടര്‍ പട്ടിക ക്രമപ്പെടുത്തിയില്ല; ഒരു വീട്ടിലെ ആളുകള്‍ക്ക് പല സ്ഥലത്ത് വോട്ട്
പിവി അന്‍വറിനെ ജയിപ്പിച്ചാല്‍ ബേപ്പൂരിന് സമ്മാനം നല്‍കും: വി.ഡി സതീശന്
പരസ്യപ്രചാരണം നാളെ അവസാനിക്കും; വോട്ടുറപ്പിക്കാനുള്ള തിരക്കില്‍ സ്ഥാനാര്‍ഥികളും മുന്നണികളും
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്