News Kerala

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കും

Axenews | യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കും

by webdesk3 on | 02-04-2026 12:42:40 Last Updated by webdesk3

Share: Share on WhatsApp Visits: 109


യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കും


തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഒരിക്കലും നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഹൗസിംഗ് പദ്ധതി പൂര്‍ത്തിയായ ശേഷം ചെലവുകളുടെ കണക്കുകള്‍ പുറത്തുവിടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ ആദ്യം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷം ഫണ്ട് നല്‍കിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. കേരള ബാങ്ക് വിഷയത്തില്‍ പുനര്‍വിചാരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പല ബാങ്കുകളും പ്രതിസന്ധിയിലാണെന്നും ആരോപിച്ചു. കിഫ്ബിയെക്കുറിച്ചും പുനപരിശോധന ആവശ്യമാണെന്ന് പറഞ്ഞ സതീശന്‍, കിഫ്ബി പ്രയോജനമില്ലാത്ത സ്ഥാപനമായി മാറിയെന്നും പരസ്യങ്ങള്‍ക്കായി മാത്രമായി ഉപയോഗിക്കപ്പെടുന്നതായും വിമര്‍ശിച്ചു.

ഇതിനിടെ, തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഢിയും കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പിണറായി വിജയനും കെ ചന്ദ്രശേഖര്‍ റാവുവും ഒരേ രീതിയില്‍ ഭരണ നടത്തിപ്പുണ്ടാക്കിയതായാണ് അദ്ദേഹം ആരോപിച്ചത്. കുടുംബപരമായും വ്യക്തിപരമായും കേന്ദ്രീകരിച്ച ഭരണമാണ് ഇരുവരും നടത്തിയത് എന്നും റെഡ്ഢി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment