News Kerala

ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കര്‍ശന നടപടി: സുരേഷ് ഗോപി

Axenews | ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കര്‍ശന നടപടി: സുരേഷ് ഗോപി

by webdesk3 on | 02-04-2026 12:50:13 Last Updated by webdesk3

Share: Share on WhatsApp Visits: 23


 ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കര്‍ശന നടപടി: സുരേഷ് ഗോപി


തിരുവനന്തപുരം: ട്രെയിനുകള്‍ക്ക് നേരെ അതിക്രമം നടത്തുന്നവരെ ശക്തമായി നേരിടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് പോലുള്ള സംഭവങ്ങള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിക്ക് ധനസഹായം ഉള്‍പ്പെടെ പ്രഖ്യാപിക്കാനാകില്ലെങ്കിലും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എഫ്‌സിആര്‍എ വിഷയത്തില്‍ കൃത്യമായ കണക്കുകള്‍ നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഷപ്പുമാര്‍ക്ക് ഓഡിയോ സന്ദേശം അയച്ചിട്ടുണ്ടെന്നും സഭകള്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മതപരമായ പ്രശ്‌നമല്ല, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Share:

Search

Recent News
Popular News
Top Trending


Leave a Comment