News Kerala

എസ്ഡിപിഐ വിവാദത്തില്‍ പ്രതികരിക്കാനില്ല, ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ല: വി. ശിവന്‍കുട്ടി

Axenews | എസ്ഡിപിഐ വിവാദത്തില്‍ പ്രതികരിക്കാനില്ല, ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ല: വി. ശിവന്‍കുട്ടി

by webdesk2 on | 01-04-2026 11:53:49 Last Updated by webdesk3

Share: Share on WhatsApp Visits: 10


എസ്ഡിപിഐ വിവാദത്തില്‍ പ്രതികരിക്കാനില്ല, ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ല:  വി. ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയര്‍ന്ന എസ്ഡിപിഐ പിന്തുണ സംബന്ധിച്ച വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി. എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോടെ ആ വിവാദം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഒരു ജനാധിപത്യ പ്രക്രിയയാണെന്നും അതില്‍ ഒരു വിഭാഗത്തെയും മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി ഓര്‍മ്മിപ്പിച്ചു. ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ലെന്ന മുന്‍ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ആശയക്കുഴപ്പമുള്ളതെന്നും മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും ഇടതുപക്ഷം വിജയിച്ച മണ്ഡലമാണിതെന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തനിക്ക് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ സംവാദത്തിന് ശിവന്‍കുട്ടി വീണ്ടും വെല്ലുവിളിച്ചു. താന്‍ സംവാദത്തിന് ഇപ്പോഴും തയ്യാറാണെന്നും എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ ഭയന്നോടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. സംവാദത്തിന്റെ എല്ലാ ചെലവുകളും വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ദിനമായ ഒമ്പതാം തീയതി ഒഴികെ ഏത് സമയവും സ്ഥലവും ഇതിനായി നിശ്ചയിക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment