by webdesk2 on | 01-04-2026 11:24:09 Last Updated by webdesk2
പൂഞ്ഞാര്‍: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്‌സിആര്‍എ)യില്‍ ആശങ്ക ഉന്നയിച്ച ബിഷപ്പുമാരെ ആക്ഷേപിച്ച് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി.സി ജോര്‍ജ്. എന്ത് ഊളത്തരവും വിളിച്ച് പറയുന്ന പിതാക്കന്‍മാരുണ്ട്. ബിജെപി എന്ന് കേട്ടാല്‍ ഹാല്‍ ഇളകും. ഇവര്‍ക്കൊന്നും തലക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദഗതിയില്‍ ആര്‍ക്കും ആശങ്ക വേണ്ട. ബിജെപിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അംഗീകരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി വേറേ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ രണ്ടേകാല്‍ ശതമാനം മാത്രമേ ക്രിസ്ത്യാനിയുള്ളൂ. പിന്നെന്തിനാ ഇങ്ങനെ കിടന്നുചാടുന്നത്. ബിജെപിയുടെ മാന്യതകൊണ്ടാണ് അവരെ ചുമന്നുകൊണ്ടു നടക്കുന്നത്. ഇതൊക്കെ ഒളിച്ചുവച്ചുകൊണ്ട് പിതാക്കന്മാര്‍ ഊളത്തരം പറയാന്‍ പാടില്ല- പി.സി ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ചപ്പോ പോലും ഇത്രയും ക്രിസ്ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ. ഇതൊക്കെ ഒളിച്ചുവെച്ച് കൊണ്ട് പിതാക്കന്മാര്‍ ഇങ്ങനെ ഊളത്തരം പറയാന്‍ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്. - അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എഫ്‌സിആര്‍എ ബില്ലിനെതിരെ വിവിധ ക്രൈസ്തവ സഭാനേതൃത്വം രംഗത്തെത്തിയിരുന്നു. പുതിയ ബില്ല് ഭരണഘടനാ വരുദ്ധവും വ്യക്തികളുടേയും പൗരന്‍മാരുടേയും അവകാശത്തിന് വിരുദ്ധവുമാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിമര്‍ശിച്ചു. പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നതാണ്. സ്വത്തുകള്‍ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ പറഞ്ഞു. അപ്രതീക്ഷമായാണ് എഫ്‌സിആര്‍എയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.
നിയമഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യം സിബിസിഐയും ശക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ പരിഗണനക്ക് എടുക്കുമ്പോള്‍ എംപിമാര്‍ സഭയില്‍ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെ പ്രതിരോധിക്കാനായി മറ്റുന്യൂനപക്ഷ മതസംഘടനകളെ കൂടെ കൂട്ടിയുള്ള പോരാട്ടത്തിനാണ് സിബിസിഐ തയാറെടുക്കുന്നത്. ഇതിനായി കോര്‍ഗ്രൂപ്പ് രൂപീകരിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.മാത്യു കോയിക്കല്‍ ആണ് കണ്‍വീനര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുകിയിരിക്കുന്ന ലോക്സഭാ അംഗങ്ങള്‍ ബില്ലിലെ അപകടം തിരിച്ചറിഞ്ഞ് ഡല്‍ഹിയില്‍ എത്തണമെന്നാണ് സിബിസിഐയുടെ ആവശ്യം.
ബേപ്പൂരില്‍ വിവാദം കടുപ്പിക്കുന്നു: പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് എല്‍ഡിഎഫ്
പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി എല്‍ഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കര്‍ശന നടപടി: സുരേഷ് ഗോപി
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കും
ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി
കാട്ടാക്കടയില്‍ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ലൈംഗിക പീഡന പരാതി: സംവിധായകന് രഞ്ജിത്തിനെതിരെ ഫെഫ്ക നടപടി
കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള നീക്കളാണ് ജി സുധാകരന് ഇപ്പോള്‍ നടത്തുന്നത്; മുഖ്യമന്ത്രി
മോഷണാരോപണം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്