News Kerala

കേരളത്തില്‍ സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന് രാഹുല്‍ ഗാന്ധി

Axenews | കേരളത്തില്‍ സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന് രാഹുല്‍ ഗാന്ധി

by webdesk3 on | 31-03-2026 01:00:56

Share: Share on WhatsApp Visits: 75


 കേരളത്തില്‍ സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന് രാഹുല്‍ ഗാന്ധി


 കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സിപിഐഎം തീവ്രലതുപക്ഷ സ്വഭാവത്തിലേക്ക് മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മില്‍ സംസ്ഥാനത്ത് രഹസ്യ ധാരണ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സിപിഐഎം നേതാക്കള്‍ക്കെതിരെ അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു. ഹിന്ദുക്കളുടെ സംരക്ഷകരാണെന്ന് പറയുന്നവര്‍ കേരളത്തിലെത്തുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാത്തത് ശ്രദ്ധേയമാണെന്നും ബിജെപിയെ അദ്ദേഹം വിമര്‍ശിച്ചു. ബിജെപിക്ക് കേരളത്തില്‍ ഇടതുപക്ഷം വിജയിക്കണമെന്ന രാഷ്ട്രീയ താല്‍പര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി, സിപിഐഎം യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വഴിതെറ്റിയിരിക്കുകയാണെന്നും പറഞ്ഞു. ബിജെപിയും സിപിഐഎമ്മും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment