by webdesk2 on | 30-03-2026 08:45:08 Last Updated by webdesk2
കുവൈറ്റ്: ഇറാന് നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ കുവൈറ്റില്‍ ഒരു ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ടു. കുവൈത്തിലെ പ്രധാന വൈദ്യുതി നിലയങ്ങളെയും ശുദ്ധജല പ്ലാന്റുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും, നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടായ ഈ നീക്കം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അതിരാവിലെ യുഎഇയിലും ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍ ഇറാന് വിക്ഷേപിച്ച മിസൈലുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അയല്‍രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ഇറാന് ആക്രമണം ആസൂത്രണം ചെയ്തതെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആരോപിച്ചു.
ബഹ്റൈനിലും മൂന്ന് തവണ ആക്രമണ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കടല്‍ മാര്‍ഗമുള്ള യാത്രകള്‍ക്കും മത്സ്യബന്ധനത്തിനും ബഹ്റൈന്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് നിലവില്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഇറാനിലെ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ കരയുദ്ധത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനകളുണ്ട്. മേഖലയിലെ സാഹചര്യം അതീവ സങ്കീര്‍ണ്ണമായി തുടരുകയാണ്.
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; മാനസിക പീഡന ആരോപണവുമായി കുടുംബം
ഇഡി റെയ്ഡ് ബി.ജെ.പി-സി.പി.ഐ.എം ഡീല്‍ നാടകമെന്ന് സന്ദീപ് വാര്യര്‍
ഇഡി അന്വേഷണങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര നീക്കം; ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിക്കും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത നീക്കാന്‍ അടിയന്തരയോഗം നാളെ
ഇഡി റെയ്ഡില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; വിമര്‍ശിച്ച് എംഎ ബേബി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള; ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി
വീണാ വിജയന് ഇ ഡി സമൻസ് ഉടൻ; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്