News Kerala

സൈബര്‍ അധിക്ഷേപം: രാഹുലിനെതിരെ അതിജീവിതമാരുടെ പരാതിയില്‍ നടപടി ആരംഭിച്ചു

Axenews | സൈബര്‍ അധിക്ഷേപം: രാഹുലിനെതിരെ അതിജീവിതമാരുടെ പരാതിയില്‍ നടപടി ആരംഭിച്ചു

by webdesk3 on | 29-03-2026 12:52:14

Share: Share on WhatsApp Visits: 106


സൈബര്‍ അധിക്ഷേപം: രാഹുലിനെതിരെ അതിജീവിതമാരുടെ പരാതിയില്‍ നടപടി ആരംഭിച്ചു


സൈബര്‍ അധിക്ഷേപവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ പരാതി നല്‍കി. രണ്ടാം കേസിലെ അതിജീവിതയാണ് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മൂന്നാം കേസിലെ അതിജീവിത രണ്ട് വ്യത്യസ്ത പരാതികളാണ് സമര്‍പ്പിച്ചത്.

മൂന്നാം കേസിലെ പരാതിയില്‍ നിയാസ് മലബാറി ഉള്‍പ്പെടെ ചിലരിനെതിരെ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരാതികളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമായിരിക്കും കേസെടുക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് ആസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആദ്യ പരാതിയുടെ അന്വേഷണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കൈകാര്യം ചെയ്യും. രണ്ടും മൂന്നും പരാതികള്‍ കാസര്‍കോട്, പത്തനംതിട്ട സൈബര്‍ പൊലീസ് വിഭാഗങ്ങള്‍ അന്വേഷിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment