by webdesk2 on | 25-03-2026 07:49:28 Last Updated by webdesk3
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യക്ക് നിർണ്ണായകവും ക്രിയാത്മകവുമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ. അമേരിക്ക, ഇസ്രായേൽ, ഇറാൻ പുലർത്തുന്ന തന്ത്രപരമായ ബന്ധം സമാധാന ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലി വ്യക്തമാക്കിയത്. ഗ്ലോബൽ സൗത്തിലെ പ്രധാന ശക്തി എന്ന നിലയിലും സന്തുലിതമായ വിദേശനയം പിന്തുടരുന്ന രാജ്യം എന്ന നിലയിലും ഇന്ത്യക്ക് സമാധാന ചർച്ചകളിൽ മധ്യസ്ഥനാകാൻ കഴിയുമെന്ന് ഫതാലി വ്യക്തമാക്കി. സംഘർഷം താൽക്കാലികമായി നിറുത്തിവെക്കാനും ചർച്ചകൾക്കായി മുന്നോട്ട് വരാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം. വെടിനിർത്തലിനായി 15 ഇന കർമ്മപദ്ധതി വാഷിങ്ടൺ മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ചർച്ചകൾക്കുള്ള യു.എസ് നീക്കത്തിന് ഇറാന്റെ സൈനിക നേതൃത്വം ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. അതേ സമയം യാതൊരു ഒത്തുതീർപ്പിനില്ലെന്നും ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഗാരി വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്ത് നിന്ന് നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ഗൾഫ് മേഖലയിൽ ഇറാൻ തങ്ങളുടെ സൈനിക നീക്കങ്ങൾ തുടരുകയാണ്. ചർച്ചകൾ നടക്കുന്നതിനിടെ യു.എസ് ആക്രമണം നടത്തിയത് ഇറാൻ ഗൗരവത്തോടെയാണ് കാണുന്നത്. എങ്കിലും പാക്കിസ്ഥാൻ വഴി യു.എസ് ചില ചർച്ചകൾക്ക് ശ്രമിക്കുന്നതായി സൂചനകളുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ഏറുന്ന സാഹചര്യത്തിൽ, വിശ്വസിക്കാവുന്ന ഒരു മധ്യസ്ഥനായി ഇന്ത്യയെ ഇറാൻ കാണുന്നത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; മാനസിക പീഡന ആരോപണവുമായി കുടുംബം
ഇഡി റെയ്ഡ് ബി.ജെ.പി-സി.പി.ഐ.എം ഡീല്‍ നാടകമെന്ന് സന്ദീപ് വാര്യര്‍
ഇഡി അന്വേഷണങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര നീക്കം; ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിക്കും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത നീക്കാന്‍ അടിയന്തരയോഗം നാളെ
ഇഡി റെയ്ഡില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; വിമര്‍ശിച്ച് എംഎ ബേബി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള; ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി
വീണാ വിജയന് ഇ ഡി സമൻസ് ഉടൻ; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്