by webdesk2 on | 23-03-2026 08:05:28 Last Updated by webdesk2
ആലപ്പുഴ: വിജയരാഘവനും ജി. സുധാകരനും തമ്മിലുള്ള വാക്കേറ്റം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുകയാണ്. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി. സുധാകരനും സി.പി.എം പി.ബി അംഗം എ. വിജയരാഘവനും തമ്മിൽ രൂക്ഷമായ വാക്പോര്. വിജയരാഘവൻ തന്നെ വിമർശിക്കുന്നത് തനിക്ക് ഗുണകരമാകുമെന്നാണ് ജി. സുധാകരന്റെ പക്ഷം.
വിജയരാഘവൻ പത്ത് യോഗങ്ങളിൽ പ്രസംഗിച്ചാൽ തനിക്ക് അയ്യായിരം വോട്ട് അധികം കിട്ടുമെന്ന് ജി സുധാകരൻ പരിഹസിച്ചു. വിജയരാഘവന് ആലപ്പുഴയെക്കുറിച്ചോ അവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിക്കും വരെ എം.എൽ.എ ആകണമെന്ന ആഗ്രഹം നടക്കാത്തതുകൊണ്ടാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് എ. വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി മൂന്ന് തവണ വിളിച്ചിട്ടും സുധാകരൻ ഫോൺ എടുത്തില്ലെന്നും, അദ്ദേഹം കോൺഗ്രസ് നേതാക്കളുടെ വിളിക്കായി കാത്തിരിക്കുകയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
താൻ എവിടെയും പ്രസംഗിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും, ചേർത്തലയിൽ പോയി മന്ത്രി പി. പ്രസാദിനെതിരെ സംസാരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ പി. പ്രസാദ് വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ മോഹങ്ങൾ നടക്കാത്തതുകൊണ്ടാണ് സുധാകരൻ പാർട്ടി വിട്ടതെന്ന് സി.പി.എം ആരോപിക്കുമ്പോൾ, പാർട്ടിയുടെ നിലവിലെ നേതൃത്വത്തിന് ജനവികാരം അറിയില്ലെന്നാണ് സുധാകരന്റെ മറുപടി.
യുവാക്കളുടെ വോട്ട് വിമുഖത മാറ്റാൻ സോഷ്യൽ മീഡിയ പോരാട്ടവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു
അദ്ദേഹം പ്രസംഗിച്ചാൽ എനിക്ക് വോട്ട് കൂടും; വിജയരാഘവന് മറുപടിയുമായി ജി. സുധാകരൻ
നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള് മാത്രം
വിദ്വേഷ പരാമര്‍ശം: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ്
ചെറ്റ അടിസ്ഥാന വർഗത്തിന്റെ പുരയാണ്, മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല: സുധാകരൻ
കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വിഡി സതീശന്
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചോദ്യം; മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും
ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്