by webdesk2 on | 23-03-2026 08:00:38
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം ഇന്ന് അതത് വരണാധികാരികള്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിക്കും.
പുനലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ നൗഷാദ് യൂനുസ് ഇന്ന് പുനലൂര്‍ ആര്‍ടിഒ ഓഫീസില്‍ പത്രിക സമര്‍പ്പിക്കും. കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിതിന് ദേവിന്റെ പത്രികാ സമര്‍പ്പണ ചടങ്ങിലും തുടര്‍ന്നു നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്തും എന്നത് ഇന്നത്തെ പ്രധാന ആകര്‍ഷണമാണ്.
കൊട്ടാരക്കരയിലെ ആര് രശ്മി (എന്‍ഡിഎ), ഇരവിപുരത്തെ വിഷ്ണു മോഹന്‍ (യുഡിഎഫ്), എം നൗഷാദ് (എല്‍ഡിഎഫ്), കൊല്ലത്തെ എസ് ജയമോഹന് (എല്‍ഡിഎഫ്), ചടയമംഗലത്തെ എം എം നസീര്‍ (യുഡിഎഫ്), കുണ്ടറയിലെ റോബിന് രാധാകൃഷ്ണന് (എന്‍ഡിഎ), എസ് എല്‍ സജികുമാര്‍ (എല്‍ഡിഎഫ്) തുടങ്ങിയ പ്രമുഖരും ഇന്ന് പത്രിക സമര്‍പ്പിക്കുന്നവരുടെ പട്ടികയിലുണ്ട്.
140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായതോടെ സംസ്ഥാനം ആവേശകരമായ ഒരു പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. പത്ത് വര്‍ഷത്തെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടി മൂന്നാം തുടര്‍ഭരണത്തിനായി എല്‍ഡിഎഫും, ശക്തമായ തിരിച്ചുവരവിനായി യുഡിഎഫും, രാഷ്ട്രീയ മാറ്റം ലക്ഷ്യമിട്ട് എന്‍ഡിഎയും കളം നിറഞ്ഞു കഴിഞ്ഞു. വോട്ടെടുപ്പിന് ഇനി വെറും 17 ദിവസങ്ങള്‍ മാത്രമാണ് ബാക്കി.
യുവാക്കളുടെ വോട്ട് വിമുഖത മാറ്റാൻ സോഷ്യൽ മീഡിയ പോരാട്ടവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു
അദ്ദേഹം പ്രസംഗിച്ചാൽ എനിക്ക് വോട്ട് കൂടും; വിജയരാഘവന് മറുപടിയുമായി ജി. സുധാകരൻ
നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള് മാത്രം
വിദ്വേഷ പരാമര്‍ശം: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ്
ചെറ്റ അടിസ്ഥാന വർഗത്തിന്റെ പുരയാണ്, മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല: സുധാകരൻ
കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വിഡി സതീശന്
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചോദ്യം; മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും
ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്