by webdesk3 on | 08-03-2026 12:15:41
കോഴിക്കോട്: മാനാഞ്ചിറയില്‍ ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സമ്മാന ചലഞ്ച് വലിയ തിരക്കും ആശങ്കയും സൃഷ്ടിച്ചു. ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യ 200 പേര്‍ക്കായി ഷൂവും വാച്ചും നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ വലിയ തോതില്‍ ആളുകള്‍ ഒഴുകിയെത്തി. ആളുകളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യ 100 പേര്‍ക്ക് ഷൂവും തുടര്‍ന്ന് എത്തുന്ന 100 പേര്‍ക്ക് വാച്ചും നല്‍കുമെന്നായിരുന്നു ട്രെന്റ് ഫാക്ടറി കട ഉടമകള്‍ പ്രഖ്യാപിച്ച ഓഫര്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ഓഫര്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മുന്‍പേ തന്നെ കടയ്ക്ക് മുന്നില്‍ എത്തിച്ചേര്‍ന്നു.
മാനാഞ്ചിറയിലെ വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ ഇതോടെ ഗതാഗതം സ്തംഭിച്ചു. കട തുറന്നതോടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവാക്കളുടെ തിരക്ക് നിയന്ത്രണാതീതമായി മാറി. സ്ഥിതി ഗുരുതരമായതോടെ പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കാന്‍ ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കണം; മഹിളാമോര്‍ച്ചയുടെ പ്രതിഷേധം
അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്
വി.ഡി. സതീശന് പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
ആഭ്യന്തരം വേണം അല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല
നീറ്റ് യുജി പരീക്ഷ ജൂണ്‍ 21ന്; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു: പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി
മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്; നേതൃയോഗം ഇന്ന് ചേരും
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്