by webdesk2 on | 08-03-2026 10:14:50 Last Updated by webdesk3
വയനാട്: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതില്‍ നടന് മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഒപ്പമുണ്ടായിരുന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ എന്ന് മമ്മൂട്ടി ചോദിച്ചതാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകളെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുകയായിരുന്നു.
സിനിമയില്‍ മാത്രമാണ് മമ്മൂട്ടി ഹീറോയെന്നും ജനകീയനായ പാര്‍ട്ടി ജില്ലാ സെക്രട്ടറി അതിലും മുകളിലാണെന്നുമുള്ള തരത്തിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. എന്നാല്‍, ടൗണ്‍ഷിപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ മമ്മൂട്ടി കാറില്‍ വെച്ച് കെ. റഫീക്കിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ആരെയും അറിയിക്കാതെയും വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിയും ടൗണ്‍ഷിപ്പിലെത്താനായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് മമ്മൂട്ടി അദ്ദേഹത്തെ അറിയിച്ചു. സന്ദര്‍ശന വേളയില്‍ ടൗണ്‍ഷിപ്പിനെ അഭിനന്ദിച്ച മമ്മൂട്ടി, കേരളത്തിലെ ജനങ്ങള്‍ പിരിച്ച പണം ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ടൗണ്‍ഷിപ്പ് സംസ്ഥാനത്തിന്റെ സാമൂഹിക മൂലധനമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
സംഭവത്തില്‍ മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എപ്പോഴും കൂടെ നില്ക്കുമ്പോള് തന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമോ എന്ന സ്വാഭാവികമായ ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചതെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. അതേസമയം, ജനപ്രതിനിധികളോടും രാഷ്ട്രീയ നേതാക്കളോടും സിനിമാ താരങ്ങള്‍ കാണിക്കുന്ന ഇത്തരം മനോഭാവം ശരിയല്ലെന്നാണ് വിമര്‍ശകരുടെ നിലപാട്.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കണം; മഹിളാമോര്‍ച്ചയുടെ പ്രതിഷേധം
അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്
വി.ഡി. സതീശന് പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
ആഭ്യന്തരം വേണം അല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല
നീറ്റ് യുജി പരീക്ഷ ജൂണ്‍ 21ന്; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു: പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി
മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്; നേതൃയോഗം ഇന്ന് ചേരും
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്