News India

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല: കേന്ദ്രസര്‍ക്കാർ

Axenews | രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല: കേന്ദ്രസര്‍ക്കാർ

by webdesk2 on | 08-03-2026 07:18:29

Share: Share on WhatsApp Visits: 4


രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല: കേന്ദ്രസര്‍ക്കാർ

ന്യൂഡല്‍ഹി:   മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കിടയിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ഇന്ധന വില കൂട്ടേണ്ട സാഹചര്യമോ പ്രതിസന്ധിയോ ഇന്ത്യ നേരിടുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ കൈവശം ആവശ്യത്തിന് എല്‍എന്‍ജി (LNG) ശേഖരമുണ്ടെന്നും, പ്രതിസന്ധിഘട്ടത്തില്‍ സഹായ വാഗ്ദാനവുമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരമാവധി എല്‍എന്‍ജി ഉല്‍പ്പാദിപ്പിക്കണമെന്നും അത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമേ കൈമാറാവൂ എന്നുമാണ് നിര്‍ദ്ദേശം. ഇത്തരത്തില്‍ ലഭിക്കുന്ന ഇന്ധനം ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും പൊതുമേഖലാ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് മൂലം രാജ്യത്ത് പണപ്പെരുപ്പം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നല്‍കുന്നുണ്ട്.

ഗള്‍ഫ് മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഇന്ധനത്തിന്റെ സ്റ്റോക്ക്, വില, ദീര്‍ഘകാലത്തേക്കുള്ള ലഭ്യത എന്നിവ യോഗം വിശദമായി ചര്‍ച്ച ചെയ്തു. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.




Share:

Search

Recent News
Popular News
Top Trending


Leave a Comment