by webdesk2 on | 08-03-2026 06:24:53
ദുബായ്: ഇറാന് നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ യുഎഇയില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. ദുബായിലെ അല്‍ ബര്‍ഷയില്‍ കാര്‍ ഓടിച്ചു പോകുന്നതിനിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പാകിസ്താന് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഗള്‍ഫ് മേഖലയില്‍ ഇറാന് ആക്രമണം അവസാനിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും, യുഎഇയിലും ബഹ്റൈനിലും വീണ്ടും ആക്രമണങ്ങള്‍ തുടരുകയായിരുന്നു. ഇതോടെ യുഎഇയില്‍ ഇറാന് ആക്രമണവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.
ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന ആക്രമണത്തില്‍ ഒരു വീടിനും വിവിധ കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിന സല്മാന് മേഖലയിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എന്നാല്‍ ഇവിടെ ആളപായമില്ല എന്നത് ആശ്വാസകരമാണ്. കുവൈറ്റിലും സമാനമായ രീതിയില്‍ ആക്രമണശ്രമങ്ങള്‍ നടന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ടാണ് ഇവിടെ മിസൈല്‍ പതിച്ചത്.
സൗദി അറേബ്യയില്‍ വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണ നീക്കങ്ങളാണ് പ്രതിരോധ സേന പരാജയപ്പെടുത്തിയത്. വിവിധ ഭാഗങ്ങളിലായി അയച്ച 15 ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ വെടിവെച്ചിട്ടു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അരാംകോ തങ്ങളുടെ എണ്ണക്കപ്പലുകള്‍ സുരക്ഷിതമായ യാമ്പു തുറമുഖത്തേക്ക് തിരിച്ചുവിട്ടു. മേഖലയിലെ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല: കേന്ദ്രസര്‍ക്കാർ
ഇറാനെതിരായ അമേരിക്കയുടെ ആക്രമണം ഏകപക്ഷീയം: മുഖ്യമന്ത്രി
ഇറാന്റെ ആക്രമണം; യുഎഇയില്‍ ഒരാള്‍ കൊല്ലപ്പെട്ടു
പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ത്ഥി പാനല്‍ തയ്യാറാക്കി സിപിഐ; അന്തിമ തീരുമാനം നാളെ
മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 10 ഡിഗ്രി വരെ ഉയരാം
ആറ്റുകാല്‍ പൊങ്കാല മാലിന്യ വിവാദം; അഞ്ച് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ശസ്ത്രക്രിയയ്ക്കിടെ വയറില്‍ തുണികഷണം തുന്നിക്കെട്ടിയ സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ജി. സുധാകരൻ എത്തില്ല; ലൈവ് ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തു
ഭൂട്ടാൻ വാഹനക്കടത്ത്: ഓപ്പറേഷൻ നുംഖോറിൽ അഞ്ച് പേരേ പിടികൂടി കൊച്ചി കസ്റ്റംസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്