by webdesk3 on | 07-03-2026 12:11:24 Last Updated by webdesk2
കൊച്ചി: വടക്കന്‍ പറവൂര്‍ ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. വടക്കന്‍ പറവൂരില്‍ മത്സരിപ്പിക്കാനായി മൂന്ന് പേരുടെ പേരുകളാണ് ജില്ലാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.
എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ. എം. ദിനകരന്, സംസ്ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്, ജില്ലാ കൗണ്‍സില്‍ അംഗം കെ. ബി. അറുമുഖന് എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കും.
പൊതുസ്വതന്ത്രരെ പരിഗണിക്കണോ, മറ്റ് മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കണോ, അല്ലെങ്കില്‍ ജില്ലാ നേതൃത്വം നല്കിയ പട്ടികയില്‍ നിന്നുള്ളവരെ തന്നെ തിരഞ്ഞെടുക്കണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനം എടുക്കുക. അതേസമയം എഐവൈഎഫ് നേതാവ് ബിബിന്‍ ദിനകരനെ പരിഗണിക്കണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
വടക്കന്‍ പറവൂരില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ ശക്തമായ മത്സരം ഉറപ്പാക്കാന്‍ സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും മണ്ഡലം സിപിഐ തന്നെ നിലനിര്‍ത്താനാണ് ഒടുവില്‍ ധാരണയായത്. 2001 മുതല്‍ വി. ഡി. സതീശനാണ് വടക്കന്‍ പറവൂരിലെ എംഎല്‍എ. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുവരുന്ന സതീശനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന ആവശ്യം ഇടത് മുന്നണിക്കുള്ളില്‍ ശക്തമായിരുന്നു.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കണം; മഹിളാമോര്‍ച്ചയുടെ പ്രതിഷേധം
അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്
വി.ഡി. സതീശന് പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
ആഭ്യന്തരം വേണം അല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല
നീറ്റ് യുജി പരീക്ഷ ജൂണ്‍ 21ന്; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു: പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി
മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്; നേതൃയോഗം ഇന്ന് ചേരും
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്