by webdesk3 on | 06-03-2026 12:05:54 Last Updated by webdesk2
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചിലര്‍ ഫോണില്‍ വിളിച്ചും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയും ഈ വിവരം അറിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന് എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വമുണ്ടെന്നും, ഏത് വിഷയങ്ങളില്‍ ഇടപെടണം എന്നതില്‍ സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊങ്കാല കഴിഞ്ഞിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള വാക്കുതര്‍ക്കം ശക്തമാകുകയാണ്.
ഇതിനിടെ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് മറുപടിയുമായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് രംഗത്തെത്തി. പൊങ്കാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ ആദ്യം പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ സമ്മര്‍ദ്ദം മൂലമാണ് നിലപാട് മാറ്റി പറയുന്നതെന്നും മേയര്‍ ആരോപിച്ചു. 45 വര്‍ഷം നിലനിന്നിരുന്ന ഭരണനഷ്ടത്തിന്റെ വേദന സിപിഎമ്മിനുണ്ടാകാമെന്നും, കോര്പ്പറേഷന് കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും വി.വി. രാജേഷ് പ്രതികരിച്ചു.
നഗരത്തിലെ മാലിന്യ നീക്കം പൂര്‍ണമായി നടന്നിട്ടില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആറ്റുകാല്‍ കൗണ്‍സിലര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നുള്ള മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി വൃത്തിയാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ സിപിഎം രാഷ്ട്രീയലാഭത്തിനായി വിഷയം ഉയര്‍ത്തുകയാണെന്നാണ് കോര്പ്പറേഷന് വാദം.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കണം; മഹിളാമോര്‍ച്ചയുടെ പ്രതിഷേധം
അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്
വി.ഡി. സതീശന് പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
ആഭ്യന്തരം വേണം അല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല
നീറ്റ് യുജി പരീക്ഷ ജൂണ്‍ 21ന്; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു: പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി
മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്; നേതൃയോഗം ഇന്ന് ചേരും
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്