by webdesk2 on | 17-02-2026 10:00:44 Last Updated by webdesk2
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും തങ്ങളുടെ മുന്നിലപാടുകളില് അയവ് വരുത്തുന്നതായും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ക്ക് തയ്യാറാണെന്നുമുള്ള സൂചനകള്‍ പുറത്തുവരുന്നു. സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടതാണെങ്കില്‍ അത് ചെയ്യുമെന്നും പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാടുകള്‍ ചിലപ്പോള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരുമെന്നും സി.പി.എം നേതാക്കളായ എം.എ ബേബിയും മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഒപ്പം നിര്‍ത്താനുള്ള രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ എല്ലാ വശങ്ങളും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്നും സമയമാകുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചത്. അടുത്ത മാസം 14-നകം വിഷയത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കേണ്ടതുണ്ട്.
ഭരണഘടനാപരമായ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ കേസില്‍ ഒമ്പതംഗ ബെഞ്ച് ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇനി നിര്‍ണ്ണായകമാവുക. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകളില്‍ നിന്നും വിശ്വാസികളില്‍ നിന്നും സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഭരണഘടനാ വിദഗ്ധരുമായും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ കക്ഷികളുമായും ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
വര്‍ഗീയതയ്ക്ക് എതിരെ പോരാടാന്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ബദല്‍ ഇല്ല: നടന് പ്രേംകുമാര്‍
കോഴിക്കോട് ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
കോണ്‍ഗ്രസിലേക്കില്ല, വി.ഡി സതീശന്റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കും: എ.സുരേഷ്
ശബരിമല സ്ത്രീ പ്രവേശനം: നിലപാട് മാറ്റത്തിനെന്ന സൂചന നല്കി സിപിഎം
ശബരിമല യുവതിപ്രവേശനം: സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് കെപിഎംഎസ്
പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി മെമ്പര്‍മാരല്ല; എംവി ഗോവിന്ദന്
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ അപ്പീലില്‍ വിധി നാളെ
ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ക്ക് ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; ഏപ്രില്‍ 7 മുതല്‍ വാദം
രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി
പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്തുനിര്‍ത്തും: ഇടതുപക്ഷത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്ന് കെ.സി. വേണുഗോപാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്