by webdesk3 on | 14-02-2026 09:21:04
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച 2018ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. മതാചാരങ്ങളും വിശ്വാസപരമായ ആചാരപരമ്പരകളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കുക. കേസുകള്‍ ഭരണഘടനാ ബെഞ്ചിന് വിടണോ, ഒന്‍പതംഗ ബെഞ്ച് രൂപീകരിക്കണോ, വാദം എപ്പോഴാരംഭിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്നേ തീരുമാനമുണ്ടാകാനിടയുണ്ട്. 2019നുശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്.
2018ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചായിരുന്നു വിധി. തുടര്‍ന്ന് ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി 2019 വരെ പരിഗണിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയരംഗത്തിനും നിര്‍ണായകമായ വിഷയമായി മാറും.
ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീംകോടതിയില്‍; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണനയ്ക്ക്
പാലാ സ്ഥാനാര്‍ഥിത്വം: റോഷി അഗസ്റ്റിന്റെ പ്രസ്താവന അച്ചടക്കലംഘനം അല്ലെന്ന് ജോസ് കെ മാണി
ആഗോള അയ്യപ്പ സംഗമം: കണക്കിലെ ക്രമക്കേടിന്റെ കാരണം ഉദ്യോഗസ്ഥ അലംഭാവമെന്ന് പി.എസ്. പ്രശാന്ത്
റാപ്പിഡ് റെയില്‍ പദ്ധതിക്ക് പ്രാഥമിക അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം: മന്ത്രി റോഷി അഗസ്റ്റിന്
ആഗോള അയ്യപ്പ സംഗമം: വരവ്-ചെലവ് കണക്കിലെ ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്
ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്: ഉറപ്പില്ലായെന്ന് ജോസ് കെ മാണി
ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്