News Kerala

കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം: മന്ത്രി റോഷി അഗസ്റ്റിന്‍

Axenews | കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം: മന്ത്രി റോഷി അഗസ്റ്റിന്‍

by webdesk3 on | 14-02-2026 11:54:36

Share: Share on WhatsApp Visits: 47


കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം: മന്ത്രി റോഷി അഗസ്റ്റിന്‍



കേരള കോണ്‍ഗ്രസ് എമ്മില്‍ താനും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹമാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജോസ് കെ മാണിയാണ് തന്റെ നേതാവെന്നും അദ്ദേഹത്തിന്റെ വിജയമാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിക്ക് കേരളത്തില്‍ ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാമെന്നും നിലവില്‍ അദ്ദേഹം എവിടെ നിന്നാലും വിജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസ് കെ മാണിയുടെ പാലാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തന്റെ മുന്‍പത്തെ പ്രതികരണമാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ വിള്ളലുണ്ടാകേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് ചെയര്‍മാനാണെന്നും പാര്‍ട്ടി നയങ്ങളോട് ചേര്‍ന്ന നിലപാടുകളാണ് താന്‍ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ ലക്ഷ്യമിട്ട് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment