by webdesk2 on | 13-02-2026 12:07:46
കൊച്ചി: ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞത് പെട്ടെന്നുള്ള ചോരത്തിളപ്പ് കൊണ്ടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്നും താന്‍ ഇടുക്കിയില്‍ ഉണ്ടാകുമെന്നുമാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. മത്സരിക്കും എന്നു പറയുന്നതാണ് കോണ്‍ഫിഡന്‍സ് എന്നും റോഷി അഗസ്റ്റിന്.
നേരത്തേ എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയില്‍ എത്തിയപ്പോഴായിരുന്നു പാര്‍ട്ടി ചെയര്മാന് പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചത്. പിന്നാലെ വിദ്യാര്‍ഥി സംഘടനയിലൂടെ വളര്‍ന്നു വന്ന റോഷി അഗസ്റ്റിന് ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി ജോസ് കെ.മാണിയും രംഗത്തു വന്നു.
എന്നാല്‍ ജോസ് കെ.മാണി പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് റോഷി. ഞങ്ങളുടെ ചെയര്മാന് മത്സരിക്കും. പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്മാന് മത്സരിക്കുമെന്ന് പറയുന്നതാണ് കോണ്‍ഫിഡന്‍സ്. അദ്ദേഹം പാലായില്‍ മത്സരിച്ച വ്യക്തിയാണ്. പാലാ നഷ്ടപ്പെടേണ്ട സീറ്റ് അല്ലല്ലോ. തെറ്റുകള്‍ തിരുത്തി മടങ്ങി വരുമെന്ന് ചെയര്മാന് തന്നെ പാലായില്‍ പ്രസംഗിച്ചല്ലോ. ചെട്ടന്നുള്ള പ്രതികരണമായിരുന്നില്ലല്ലോ എന്റേത്. വളരെ ആലോചിച്ചല്ലേ ഞാന്‍ പറഞ്ഞത്. തീരുമാനം പാര്‍ട്ടി ആലോചിച്ചെടുക്കും. ഞാന്‍ മത്സരിക്കുമോ, ഇല്ലയോ, ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല വിഷയം. ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം എന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും - റോഷി അഗസ്റ്റിന് പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി എന്ന് പറയുമ്പോഴും ശക്തമായ ഒരു നേതൃത്വം കേരള കോണ്‍ഗ്രസിന് വേണമെന്ന ഓര്‍മ്മിപ്പിക്കുന്നു റോഷി അഗസ്റ്റിന്. റോഷി അഗസ്റ്റിന് നിലപാട് ശരിവെക്കാന്‍ ഇന്നും ജോസ് കെ മണി തയ്യാറായില്ല. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.
ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്: ഉറപ്പില്ലായെന്ന് ജോസ് കെ മാണി
ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും
സംസ്ഥാനത്ത് എസ്ഐആര്‍ ഹിയറിങ് നടപടികള്‍ നാളെ പൂര്‍ത്തിയാകും
ആഗോള അയ്യപ്പ സംഗമ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട്; കോടതിയുത്തരവ് ലംഘിച്ചതായി സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്
നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു; അസൂയപൂണ്ട പ്രചാരണമെന്ന് വിഡി സതീശന്
ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാടുകള്‍ക്ക് ഹൈക്കോടതി അന്വേഷണം; മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്ന് മാറിനില്ക്കുന്നു; തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു: എംവി ഗോവിന്ദന്
ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ബി.എന്‍.പി-ജമാഅത്ത് സഖ്യങ്ങള്‍ക്കിടയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്