by webdesk2 on | 13-02-2026 06:43:05
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകള്‍ സന്നിധാനത്ത് രണ്ടാം ദിവസവും തുടരുന്നു. എസ്.പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) ലീഗല്‍ മെട്രോളജി വിദഗ്ധരുടെ സഹായത്തോടെയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടത്തിയ പരിശോധനാ ഫലം തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ പുനഃപരിശോധന നടക്കുന്നത്.
കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെയാണ് പരിശോധനകള്‍ ആരംഭിച്ചത്. ശ്രീകോവിലിന് ചുറ്റുമുള്ള നാല് തൂണുകളിലെ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും ഇളക്കിമാറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇളക്കിമാറ്റിയ ഈ ഭാഗങ്ങള്‍ സന്നിധാനത്ത് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക മുറിയില്‍ വെച്ചാണ് വിദഗ്ധ സംഘം പരിശോധിക്കുന്നത്.
നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ്, ഗുണനിലവാരം, ലോഹക്കൂട്ടുകളിലെ മാറ്റം എന്നിവ കണ്ടെത്തുകയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. ശേഖരിക്കുന്ന സാമ്പിളുകള്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (BARC) ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. ഈ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമായിരിക്കും അന്വേഷണ സംഘം കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലൂടെ സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തിയും ഇതില്‍ പങ്കാളികളായ വ്യക്തികളെയും കൃത്യമായി കണ്ടെത്താനാകുമെന്നാണ് എസ്.ഐ.ടിയുടെ പ്രതീക്ഷ. വരും ദിവസങ്ങളിലും സന്നിധാനത്ത് പരിശോധന തുടരും.
ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്: ഉറപ്പില്ലായെന്ന് ജോസ് കെ മാണി
ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും
സംസ്ഥാനത്ത് എസ്ഐആര്‍ ഹിയറിങ് നടപടികള്‍ നാളെ പൂര്‍ത്തിയാകും
ആഗോള അയ്യപ്പ സംഗമ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട്; കോടതിയുത്തരവ് ലംഘിച്ചതായി സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്
നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു; അസൂയപൂണ്ട പ്രചാരണമെന്ന് വിഡി സതീശന്
ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാടുകള്‍ക്ക് ഹൈക്കോടതി അന്വേഷണം; മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്ന് മാറിനില്ക്കുന്നു; തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു: എംവി ഗോവിന്ദന്
ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ബി.എന്‍.പി-ജമാഅത്ത് സഖ്യങ്ങള്‍ക്കിടയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്