by webdesk3 on | 14-02-2026 11:49:32
ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംഗമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണെന്നും, ആര്‍ക്കും പങ്കില്ലെങ്കില്‍ പരിപാടി നടത്തിയതാര് എ്ന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സംഗമവുമായി ബന്ധമില്ലെന്നാണെങ്കില് അയ്യപ്പ സംഗമത്തിന്റെ പോസ്റ്ററുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് പി.ആര് പ്രവര്‍ത്തനം നടത്തുകയും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിടുകയും ചെയ്തത് എന്തിനാണെന്നും വി.ഡി. സതീശന് ചോദിച്ചു. വരവ്-ചെലവ് കണക്കുകളില്‍ വലിയ ക്രമക്കേടുണ്ടെന്ന് കോടതിയാണു വ്യക്തമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കൊള്ള കേസിന്റെ തുടര്‍ച്ചയായി തന്നെ ഈ വിഷയത്തെ കാണേണ്ടതുണ്ടെന്നും, ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് സംഗമം സംഘടിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നടപടിക്രമങ്ങള്‍ മറികടന്ന് നടത്താന്‍ ഇത് ആരുടേയെങ്കിലും സ്വകാര്യ ചടങ്ങല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ ദേവസ്വം മന്ത്രി അവതരിപ്പിച്ച കണക്കുകളും ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീംകോടതിയില്‍; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണനയ്ക്ക്
പാലാ സ്ഥാനാര്‍ഥിത്വം: റോഷി അഗസ്റ്റിന്റെ പ്രസ്താവന അച്ചടക്കലംഘനം അല്ലെന്ന് ജോസ് കെ മാണി
ആഗോള അയ്യപ്പ സംഗമം: കണക്കിലെ ക്രമക്കേടിന്റെ കാരണം ഉദ്യോഗസ്ഥ അലംഭാവമെന്ന് പി.എസ്. പ്രശാന്ത്
റാപ്പിഡ് റെയില്‍ പദ്ധതിക്ക് പ്രാഥമിക അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം: മന്ത്രി റോഷി അഗസ്റ്റിന്
ആഗോള അയ്യപ്പ സംഗമം: വരവ്-ചെലവ് കണക്കിലെ ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്
ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്: ഉറപ്പില്ലായെന്ന് ജോസ് കെ മാണി
ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്