by webdesk2 on | 08-02-2026 10:56:25
കോഴിക്കോട്: ജനകീയ ഐക്യത്തെ വർഗീയതയിലൂടെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ളാമിയുടെ മുഖ്യ കോ ഓര്‍ഡിനേറ്ററായി വി.ഡി. സതീശൻ മാറിയെന്ന ആരോപണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസന മുന്നേറ്റജാഥയ്ക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വോട്ട് കിട്ടുമെന്ന് കണ്ടാണ് നേരത്തെയുണ്ടായിരുന്ന കോ- ലീ- ബീ- സഖ്യത്തിനൊപ്പം ജമാ അത്തെ ഇസ്ളാമിയെയും വി.ഡി. സതീശൻ കൂടെ കൂട്ടുന്നത്. ജമാ അത്തെയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശൻ ഇതിനകം തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ ജമാ അത്തെയ്ക്ക് വർഗീയത ഇല്ലെന്നും സതീശൻ്റെ പറയുന്നു. ഇക്കാര്യത്തിൽ എന്താണ് നിലപാട് എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണം. കാരണം ഈ വിഷയത്തില്‍ യു.ഡി.എഫിലെ മറ്റാരും തന്നെ സംസാരിക്കുന്നില്ല. വി.ഡി. സതീശൻ മാത്രമാണ് ജമാ അത്തെയെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമാ അത്തെയുമായി ചേർന്ന് വർഗീയതയ്ക്ക് കൂട്ടു നിൽക്കുന്ന നിലപാട് യു.ഡി.എഫിന് വലിയ ദോഷമുണ്ടാക്കും. കേരളത്തെ കേരളമായി നിലനിറുത്താൻ വര്‍ഗീയത്ക്കെതിരെ എല്ലാവരും തന്നെ പ്രവർത്തിക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. രിപക്ഷവര്ഗീതയും ന്യൂനപക്ഷ വർഗീയതയും കേരളത്തിലുണ്ട്. കാസ ഉൾപ്പെടെ ഇതിനായി പ്രവർത്തിക്കുന്നു. ഇതിനെതിരെ വിശ്വാസി സമൂഹം മുന്നോട്ട് പോകേണ്ടതുണ്ട്. കേരളത്തെ കേരളമായി തന്നെ നിലനിറുത്താന്‍ സാഹോദര്യവും മാനവികതയും കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാൻ കഴിണം. അപകരസമൂഹത്തെ കൂടി ഉൾക്കൊള്ളുമ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത്. സമസ്തയുടെ നൂറാംവാർഷികത്തിൻ്റെ ഭാഗമായി കാസർകോട് നടന്ന സമ്മേളനത്തിൽ ജമാ അത്തെയുടെ വർഗീയ നിലപാടിനെതിരെ പ്രമേയം പാസാക്കി. ജമാ അത്തെയുടെ നേതൃത്വത്തിൽ കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് പ്രമേയം സംസാരിക്കുന്നത്. ഇത് യു.ഡി.എഫ് കാണുന്നില്ല. അവർക്ക് എങ്ങനെയെങ്കിലും വോട്ട് മതി. ആരിൽ നിന്നായാലും വോട്ട് മതി എന്നാണ് നിലപാടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വി.ഡി. സതീശൻ കോ- ലീ- ബീ- ജമാ അത്തെ മുഖ്യ കോ ഓര്‍ഡിനേറ്ററെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ
പിണറായിക്ക് വില കൂടിയ മീനിനോട് പ്രിയം; ദിവാകരന് ഓർമകുറവെന്ന് വി ശിവൻകുട്ടി
കടകംപളളിയുടെ വാദം പൊളിയുന്നു; പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയതിന് തെളിവ്
മണിയൻ പിള്ള രാജു പൊലീസിനെ വിളിച്ചിട്ടില്ല; നടന്റെ വാദം കള്ളമെന്ന് സ്പെഷൽ ബ്രാഞ്ച്
ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല, നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്
പൂച്ചക്ക് പ്രസവിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്: വി.ഡി സതീശന്
30 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി; വോട്ട് പിടിക്കാൻ നിതിൻ നബിൻ പ്ലാൻ, കൊച്ചിയിൽ നിർണ്ണായക യോഗം
സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി; പിഴത്തീരുവ ഒഴിവാക്കി അമേരിക്ക
സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്