News Kerala

പൂച്ചക്ക് പ്രസവിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്: വി.ഡി സതീശന്‍

Axenews | പൂച്ചക്ക് പ്രസവിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്: വി.ഡി സതീശന്‍

by webdesk2 on | 07-02-2026 08:25:41

Share: Share on WhatsApp Visits: 6


പൂച്ചക്ക് പ്രസവിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്: വി.ഡി സതീശന്‍

കണ്ണൂര്‍: കേരളത്തിലിപ്പോള്‍ പൂച്ചക്ക് പ്രസവിക്കാന്‍ പറ്റിയ സ്ഥലം ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍ ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്നും സര്‍ക്കാരില്ലായ്മയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പയ്യന്നൂരില്‍ നടന്ന പുതുയുഗ യാത്രയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തെ പിണറായി സര്‍ക്കാര്‍ കൊടും കടകെണിയിലാക്കി. ആറ് ലക്ഷം രൂപയുടെ കടബാധ്യത കേരളത്തിലെ ജനങ്ങളുടെ തലയില്‍ കെട്ടിവെച്ചാണ് പിണറായി വിജയന്‍ ഇറങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും തകര്‍ന്നുവെന്നും സതീശന്‍ ആരോപിച്ചു. കൂടാതെ, സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു. ടി.പി കേസിലെ പ്രതികള്‍ക്ക് തന്തൂരി ചിക്കനും ചൈനീസ് ഫുഡും മുന്തിയ മദ്യവുമാണ് ജയിലില്‍ ലഭിക്കുന്നതെന്നും പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ അടക്കം ജയിലില്‍ ക്രിമിനലുകള്‍ക്ക് ലഭിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

രക്തസാക്ഷികളുണ്ടായാല്‍ സിപിഎമ്മിന് കോളടിച്ച പോലെയാണെന്നും സതീശന്‍ പരിഹസിച്ചു. രക്തസാക്ഷി ഫണ്ട് വ്യാപകമായി തട്ടിപ്പ് നടത്തുന്നു. പാര്‍ട്ടി കുടുംബങ്ങള് പോലും വെറുക്കുന്ന നേതൃത്വമാണ് സിപിഎമ്മിനുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി.


Share:

Search

Recent News
Popular News
Top Trending


Leave a Comment