by webdesk2 on | 07-02-2026 07:18:37
പത്തനംതിട്ട തിരുവല്ലയില്‍ ഗുണ്ടാ പിരിവ് നല്കാന് വിസമ്മതിച്ചതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മരണ സുബിന് എന്ന സുബിന് അലക്സാണ്ടര്‍ ഉള്‍പ്പെടെ ആറ് പേര് പിടിയിലായിട്ടുണ്ട്. കേസില്‍ പൊലീസിനും സ്പാ ഉടമകള്‍ക്കും ഇടയിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കും.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തിരുവല്ലയിലെ സ്പായില്‍ അതിക്രൂരമായ സംഭവം അരങ്ങേറിയത്. സുബിന് അലക്സാണ്ടറും അഞ്ച് കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. ഉടമ പണം നല്കാന് വിസമ്മതിച്ചതോടെ, റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ ക്രൂരകൃത്യം പ്രതികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം സ്പായിലെത്തിയ മറ്റൊരു സ്ത്രീയെയും പ്രതികള്‍ ഉപദ്രവിക്കുകയും സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.
സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് കേസ് എടുത്തതെന്നത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. പ്രതികള്‍ സ്പായില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസുകാര്‍ സ്പായില്‍ നിന്ന് മാസപ്പടി വാങ്ങിയിട്ടുണ്ടോയെന്നും പ്രത്യേക സംഘം പരിശോധിക്കും.
കൊലപാതക ശ്രമം, മോഷണം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ സുബിന് അലക്സാണ്ടര്‍ നേരത്തെ കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. ഇയാള്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെ ഇവര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിടുകയും നായയെ വിട്ട് കടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.
പൂച്ചക്ക് പ്രസവിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്: വി.ഡി സതീശന്
30 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി; വോട്ട് പിടിക്കാൻ നിതിൻ നബിൻ പ്ലാൻ, കൊച്ചിയിൽ നിർണ്ണായക യോഗം
സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി; പിഴത്തീരുവ ഒഴിവാക്കി അമേരിക്ക
സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും
ഇംഗ്ലണ്ടിനെ തകര്‍ത്ത് അണ്ടര്‍ 19 ലോക കിരീടം ഇന്ത്യക്ക്
ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം - വി ഡി സതീശന്
സൂരജ് ലാമയുടെ തിരോധാനം: ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ഉണ്ടായ അപകടം; പൊലീസ് നടപടിയില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്