by webdesk2 on | 08-02-2026 10:53:21
തിരുവനന്തപുരം: പിണറായി വില കൂടിയ മീൻ മാത്രമേ കഴിക്കൂ എന്ന് സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിനിടയുള്ള വിവാദ പരാമർശത്തിന് പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിണറായി വിജയന്റെ മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. സിപിഎം ന്റെ ട്രിവാൻഡ്രത്തെ പല പ്രവർത്തകർക്കും പിണറായി വിജയന്റെ ഭക്ഷണശൈലിയെപ്പറ്റി വലിയ ധാരണയില്ലാത്തതിനാൽ പിണറായി എഴുന്നേറ്റ് പോയിട്ടുണ്ടെന്നാണ് ദിവാകരൻ പറഞ്ഞത്. ഈ പരാമർശത്തിനാണ് ശിവൻകുട്ടി മറുപടി പറഞ്ഞത്.
സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു. പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരൻ്റെ വിവാദ പ്രസ്താവന. ആനത്തലവട്ടം ആനന്ദൻ വിഎസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കൊണ്ട് ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ രംഗത്തെത്തി. പിണറായി വിജയൻ ഒരിക്കൽ തങ്ങളുടെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അമ്മയോടും മറ്റും വിശേഷങ്ങൾ തിരക്കി വളരെ സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങിയതെന്നും ജീവ ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം ഇഷ്ടപ്പെടാതെ എഴുന്നേറ്റു പോയി എന്ന വാദം അടിസ്ഥാനരഹിതമാണെന്നും ജീവ വ്യക്തമാക്കിയതോടെ സി. ദിവാകരന്റെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
വി.ഡി. സതീശൻ കോ- ലീ- ബീ- ജമാ അത്തെ മുഖ്യ കോ ഓര്‍ഡിനേറ്ററെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ
പിണറായിക്ക് വില കൂടിയ മീനിനോട് പ്രിയം; ദിവാകരന് ഓർമകുറവെന്ന് വി ശിവൻകുട്ടി
കടകംപളളിയുടെ വാദം പൊളിയുന്നു; പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയതിന് തെളിവ്
മണിയൻ പിള്ള രാജു പൊലീസിനെ വിളിച്ചിട്ടില്ല; നടന്റെ വാദം കള്ളമെന്ന് സ്പെഷൽ ബ്രാഞ്ച്
ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല, നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്
പൂച്ചക്ക് പ്രസവിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്: വി.ഡി സതീശന്
30 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി; വോട്ട് പിടിക്കാൻ നിതിൻ നബിൻ പ്ലാൻ, കൊച്ചിയിൽ നിർണ്ണായക യോഗം
സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി; പിഴത്തീരുവ ഒഴിവാക്കി അമേരിക്ക
സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്