by webdesk2 on | 08-02-2026 10:02:26
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തനിക്ക് കേവലം ഒരു തവണത്തെ പരിചയം മാത്രമേയുള്ളൂ എന്ന മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. പോറ്റിയുടെ വീട്ടില്‍ കടകംപള്ളി ഒന്നിലേറെ തവണ സന്ദര്‍ശനം നടത്തിയതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ മകള്‍ക്ക് റാങ്ക് ലഭിച്ചപ്പോള്‍ അഭിനന്ദിക്കാനായി വീട്ടിലെത്തി പേന സമ്മാനമായി നല്കുന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. നേരത്തെ, ഗണ്‍മാനോട് ചോദിച്ച് ഉറപ്പുവരുത്തിയെന്നും ഔദ്യോഗികമായി ഒരു തവണ മാത്രമേ പോറ്റിയുടെ വീട്ടില്‍ പോയിട്ടുള്ളൂ എന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം. എന്നാല്‍, അയല്‍വാസികളുടെ മൊഴികളും പുതിയ ചിത്രങ്ങളും മന്ത്രിയുടെ വാദങ്ങളെ തള്ളുന്നതാണ്.
കേസിലെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണ് എസ്.ഐ.ടി വ്യക്തത തേടുന്നത്. ഇതിനിടെ, പത്തനംതിട്ട എം.പി ആന്റോ ആന്റണിയെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഉണ്ണികൃഷ്ണന് പോറ്റിയുമായി എം.പിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും അത് തിരഞ്ഞെടുപ്പ് സഹായമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചുവെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, അടൂര്‍ പ്രകാശിന്റെ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാനാണ് സാധ്യത. പോറ്റിയും സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനും സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോള്‍ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും കൂടെയുണ്ടായിരുന്ന ചിത്രങ്ങളും വലിയ വിവാദമായിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചതും അന്വേഷണം നീളുന്നതും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
വി.ഡി. സതീശൻ കോ- ലീ- ബീ- ജമാ അത്തെ മുഖ്യ കോ ഓര്‍ഡിനേറ്ററെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ
പിണറായിക്ക് വില കൂടിയ മീനിനോട് പ്രിയം; ദിവാകരന് ഓർമകുറവെന്ന് വി ശിവൻകുട്ടി
കടകംപളളിയുടെ വാദം പൊളിയുന്നു; പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയതിന് തെളിവ്
മണിയൻ പിള്ള രാജു പൊലീസിനെ വിളിച്ചിട്ടില്ല; നടന്റെ വാദം കള്ളമെന്ന് സ്പെഷൽ ബ്രാഞ്ച്
ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല, നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്
പൂച്ചക്ക് പ്രസവിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പറ്റിയ സ്ഥലം ഖജനാവാണ്: വി.ഡി സതീശന്
30 സീറ്റുകൾ ലക്ഷ്യമിട്ട് ബിജെപി; വോട്ട് പിടിക്കാൻ നിതിൻ നബിൻ പ്ലാൻ, കൊച്ചിയിൽ നിർണ്ണായക യോഗം
സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായി; പിഴത്തീരുവ ഒഴിവാക്കി അമേരിക്ക
സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്